Friday , December 13 2019
Breaking News

ബഷീര്‍ കഥാപാത്രങ്ങളുടെ ദൃശ്യവിസ്മയമൊരുക്കി കുണ്ടംകുഴിയിലെ കുട്ടികള്‍

കുണ്ടംകുഴി: ബഷീര്‍ കഥാപാത്രങ്ങളുടെ ദൃശ്യവിസ്മയമൊരുക്കി കുണ്ടംകുഴിയിലെ കുട്ടികള്‍. ബഷീര്‍ ദിനാചരണത്തോടനുബന്ധിച്ചാണ് കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ദൃശ്യാവിഷ്‌കാരവുമായി അരങ്ങിലെത്തിയത്. പാത്തുമ്മയുടെ ആട്, ഭൂമിയുടെ അവകാശികള്‍ തുടങ്ങിയ വിവിധ ബഷീര്‍ കൃതികളിലെ വ്യത്യസ്ത കഥാപാത്രങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ തങ്ങള്‍ക്കുള്ള പരാതികളുടേയും പരിഭവങ്ങളുടേയും കെട്ടഴിക്കുകയായിരുന്നു അരങ്ങില്‍. ശ്രീദര്‍ശ്, ആര്യ, ജസീല, ദില്‍ജിത്ത്, സാനിയ, ശ്രീനന്ദ, തീര്‍ത്ഥ തുടങ്ങിയ വിദ്യാര്‍ഥികളാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. ബഷീര്‍ ദിന ക്വിസ്, ചാര്‍ട്ടുകളുടെ പ്രദര്‍ശനം, നൂറ് ബഷീര്‍ പതിപ്പുകള്‍, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവയും ദിനാചരണത്തിന്റെ ഭാഗമായി നടന്നു.

RANDOM NEWS

ചെമ്മനാട് പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലെ കൊടുകാര്യസ്ഥതയും അനാസ്ഥക്കെതിരെയും സിപിഐഎം പ്രക്ഷോഭത്തിലേക്ക്

കോളിയടുക്കം : ചെമ്മനാട് പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലെ കൊടുകാര്യസ്ഥതയും അനാസ്ഥക്കതിരെയും സിപിഐ എം പ്രക്ഷോഭത്തിലേക്ക്. സിപിഐ എം ചെമ്മനാട് പഞ്ചായത്ത് …