Tuesday , April 23 2019
Breaking News
Rain

കുന്നുംകൈ ടൗണില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

കുന്നുംകൈ: കനത്തമഴയില്‍ കുന്നുംകൈ ടൗണിലെ പാര്‍ശ്വഭിത്തി വീണ്ടും ഇടിഞ്ഞു. ഓഗസ്റ്റ് 13-ന് രാത്രി 50 അടിയോളമുള്ള മണ്‍തിട്ട ഇടിഞ്ഞിരുന്നു. കുന്നുംകൈ-ചിറ്റാരിക്കാല്‍ റോഡും കുന്നുംകൈ-ഭീമനടി റോഡും സംഗമിക്കുന്ന സ്ഥലത്താണ് വീണ്ടും മണ്‍തിട്ട ഇളകിവീണത്.

ടൗണിന്റെ നടുവില്‍ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് മണ്ണിടിച്ചിലില്‍ പൊട്ടിവീണു. ഈവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ഈ ഭാഗത്ത് കെട്ടിടങ്ങള്‍ ഇല്ലാത്തതും ഈസമയംവാഹനങ്ങള്‍ കടന്നുപോകാത്തതും വലിയ അപകടം ഒഴിവാക്കി. കുന്നുംകൈ ടൗണിലേക്ക് ഇടിഞ്ഞുവീണ പാര്‍ശ്വഭിത്തി കെട്ടാനുള്ള രണ്ടുകോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്ന്
പി.ഡബ്ല്യു.ഡി. അസി. എന്‍ജിനീയര്‍ പറഞ്ഞിട്ട് രണ്ടുമാസം പിന്നിട്ടിട്ടും തുടര്‍നടപടി ഉണ്ടായിട്ടില്ല.

മണ്ണിടിഞ്ഞസമയത്ത് ഭൂരിഭാഗം മണ്ണും കല്ലും രാത്രിതന്നെ മാറ്റിയിരുന്നു. ബാക്കിവരുന്നവ മറ്റൊരുദിവസം മാറ്റാമെന്ന് അധികൃതര്‍ ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍, ഒരുമാസം പിന്നിട്ടിട്ടും റോഡിലെ കല്ലും മണ്ണും മാറ്റിയിരുന്നില്ല. പാര്‍ശ്വഭിത്തി കെട്ടാന്‍ വൈകിയതാണ് വീണ്ടും മണ്ണിടിച്ചിലിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.

വലിയ കല്ലുകളും മണ്ണും ടൗണിലെ മിനിമാസ്റ്റ് ലൈറ്റിന്റെ അരികില്‍ കൂട്ടിയിട്ടതുകാരണം വാഹനങ്ങള്‍ പോകുന്നതിന് തടസ്സം നേരിട്ടിരുന്നു. കഴിഞ്ഞദിവസം ഇവിടെ ഓട്ടോയും ബൈക്കും കൂട്ടിയിടിക്കുകയുമുണ്ടായി. പാര്‍ശ്വഭിത്തി കെട്ടാന്‍ വൈകുന്നത് സംബന്ധിച്ച് ‘മാതൃഭൂമി’ നേരത്തേ റിപ്പോര്‍ട്ടുചെയ്തിരുന്നു.

RANDOM NEWS

Beat

കള്ള വോട്ട് തടയുന്നതിനിടെ സി പി എം ബൂത്ത് ഏജന്റുമാരെ യു ഡി എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി ; 3 പേര്‍ ആശുപത്രിയില്‍

കാസര്‍കോട് : കള്ളവോട്ടു തടയുന്നതിനിടെ സി പി എം ബൂത്ത് ഏജന്റുമാരെ യു ഡി എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. …