Tuesday , June 18 2019
Breaking News
Kuttypolice

കുട്ടിപ്പോലീസ് കുട്ടികളുടെ വാര്‍ഡില്‍

കാസര്‍കോട് : കുട്ടിപ്പോലീസിന്റെ രോഗികളെ സന്ദര്‍ശന പദ്ധതിയുടെ ഭാഗമായി കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എഴുപത്തെട്ടോളം കുട്ടിപ്പോലീസ് അംഗങ്ങള്‍ ബുധനാഴ്ച കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ കുട്ടികളുടെ വാര്‍ഡ് സന്ദര്‍ശിച്ചു .മധുര പലഹാരങ്ങള്‍ നല്‍കി കുട്ടികളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു .ശിശുരോഗ വിദഗ്ധ ഡോക്ടര്‍ പ്രീമയും ഹെഡ് നേഴ്‌സ് കാര്‍ത്യായനിയും വിവിധ രോഗങ്ങളെക്കുറിച്ചു കുട്ടികള്‍ക്ക് ക്‌ളാസ്സെടുത്തു .കാസറഗോഡ് റെയില്‍വേ സ്റ്റേഷനിലെ ബോധവല്‍ക്കരണ പരിപാടിക്ക് ശേഷമാണു കുട്ടികള്‍ ആസ്പത്രി സന്ദര്‍ശിച്ചത് , പരിപാടിക്ക് എസ് ഐ വിജയന്‍ ,എ എസ് ഐ മാരായ രാജന്‍ ,മോഹന്‍ ,സി പി ഓ മാരായ ജോസ് ഫ്രാന്‍സിസ് , സി പി ഉഷ ടീച്ചര്‍ ,സുനില്‍ മാസ്റ്റര്‍ ,സുഭാഷ് ,ഷീന എന്നിവര്‍ നേതൃത്വം നല്‍കി .

Kuttypolice

RANDOM NEWS

Quis

ജില്ലാതല ക്വിസ്സ് : കയ്യൂര്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം

കാഞ്ഞങ്ങാട്: വായനാ വാരാചരണത്തിന്റെ ഭാഗമായി കാന്‍ഫെഡ് സോഷ്യല്‍ ഫോറം കാഞ്ഞങ്ങാട് ജെസീസുമായി സഹകരിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ തലത്തില്‍ ക്വിസ്സ് …