Sunday , September 23 2018
Breaking News
Kuwait

മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചില്‍ പങ്കാളിയായി കുവൈത്തിലെ മലയാളി വ്യവസായി

കുവൈറ്റ് സിറ്റി: പുതു കേരളത്തെ സൃഷ്ടിക്കാന്‍ , പ്രളയക്കെടുതിയില്‍ നിന്നും അതിജീവനത്തിന്റെ പാതയിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ലോകത്തുള്ള മലയാളികളോടുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന മാനിച്ചു കുവൈറ്റില്‍ നിന്നും കുവൈറ്റ് മലയാളി വ്യവസായി ‘അപ്‌സര മഹമൂദ്’ തന്റെയും ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു.

കുവൈത്തിലെ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ അപ്‌സര ബസാര്‍ മാനേജിങ് പേരന്ററായ അപ്‌സര മഹ്മൂദാണ് തന്റെയും ജീവനക്കാരുടെയും വിഹിതമായ ഇരുപത്തിരണ്ടു ലക്ഷത്തി അറുനൂറ്റി മൂന്ന് രൂപയാണ് ഇദ്ദേഹം പത്തു മാസങ്ങളിലായി നല്‍കാന്‍ .തീരുമാനിച്ചത് . തൊഴിലാളികളുടെ ശമ്പളത്തില്‍ കുറവ് വരുത്താതെ അദ്ദേഹം തന്നെയാണ് ഈ തുക നല്‍കുന്നു എന്നതാണ് ഈ സഹായത്തിന്റെ പ്രത്യേകത. പുതിയൊരു കേരളം നിര്‍മ്മിക്കാന്‍ ലോകത്തോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന തന്നെ ഏറെ നൊമ്പരപ്പെടുത്തിയെന്നും മഹമൂദ് പറഞ്ഞു.

ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ ഗഡുവായ രണ്ടു ലക്ഷം രൂപയുടെ ചെക്ക് പ്രവാസി ക്ഷേമ നിധി ബോര്‍ഡ് ഡയറക്ടര്‍ അജിത് കുമാറിനെ ഏല്പിച്ചു. കുവൈറ്റിലെ കാസര്‍ഗോഡ് നിവാസികളുടെ കൂട്ടായ്മയായ കാസര്‍ഗോഡ് എക്‌സ്പാട്ടിയേര്‌സ് അസോസിയേഷന്റെ രക്ഷാധികാരികൂടിയായായ കാഞ്ഞങ്ങാട് സ്വദേശിയായ മഹമൂദ് കുവൈറ്റിലും നാട്ടിലും നിരവധിയായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന വ്യക്തിത്വമാണ്.

RANDOM NEWS

KMCC

ചെര്‍ക്കളത്തിന്റെ ഓര്‍മക്ക് പെരുന്നാള്‍ ഉടുപ്പുമായി ദുബൈ കെ.എം.സി.സി

തളങ്കര: മുന്‍മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയുടെ ഓര്‍മക്കായി ജില്ലയിലെ അനാഥമന്ദിരങ്ങളിലെ 500ഓളം കുട്ടികള്‍ക്ക് പെരുന്നാള്‍ വസ്ത്രവുമായി …