Tuesday , September 24 2019
Breaking News
Mohanlal

ലാലിന്റെ മഹാഭാരതം മലയാളത്തില്‍ രണ്ടാമൂഴം തന്നെ

അബുദാബി: എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതം എന്ന ചിത്രം മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരില്‍ തന്നെയാവും റിലീസ് ചെയ്യുക. ചിത്രത്തിന്റെ നിര്‍മാതാവും വ്യവസായിയുമായ ബി.ആര്‍. ഷെട്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. മറ്റ് ഭാഷകളില്‍ മഹാഭാരതം എന്ന പേരില്‍ തന്നെയാവും ഇത് പുറത്തിറങ്ങുക

എം.ടി.യുടെ രണ്ടാമൂഴം എന്ന നോവലിനെ അധികരിച്ച് ഒരുക്കുന്ന ചിത്രത്തിന് മഹാഭാരതം എന്ന് പേരിടരുതെന്നും അങ്ങിനെ പേരിട്ടാല്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍, ആരുടെയും ഭീഷണി കണക്കിലെടുത്തല്ല ചിത്രത്തിന്റെ മലയാള പതിപ്പിന് രണ്ടാമൂഴം എന്ന് പേരിടുന്നതെന്ന് ബി.ആര്‍. ഷെട്ടി പറഞ്ഞു. മൂന്ന് മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുക. ആദ്യ ഭാഗത്ത
ന്റെ ചിത്രീകരണം അബുദാബിയില്‍ ആരംഭിക്കും. നൂറ് ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ കാസ്റ്റിങ് ആരംഭിക്കും. ചിത്രീകരണം പൂര്‍ത്തിയായാല്‍ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ച സ്ഥലം മഹാഭാരതം സിറ്റിയായി വികസിപ്പിക്കും. സിനിമയുടെ ചിത്രീകരണത്തിനായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നും ഓഫര്‍ ലഭിച്ചിട്ടുണ്ട്. ആയിരംകോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഇന്ത്യയിലെ പല പ്രമുഖ നടന്മാരും വേഷമിടുംബി.ആര്‍.ഷെട്ടി പറഞ്ഞു.

RANDOM NEWS

cINEMA

പ്രണയമീനുകളുടെ കടല്‍ ആദ്യ ടീസര്‍ പുറത്ത്

കമല്‍ സംവിധാനം ചെയ്യുന്ന വിനായകന്‍ ചിത്രം ‘പ്രണയ മീനുകളുടെ കടലി’ന്റെ ടീസര്‍ പുറത്തിറങ്ങി. വിനായകന്റെ കഥാപാത്രം കടലില്‍ സ്രാവുകളെ വേട്ടയാടുന്ന …