Sunday , March 24 2019
Breaking News
------------

എല്‍.ഡി.എഫ്. ഉദുമ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയായി

പൊയിനാച്ചി: ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.പി.സതീഷ് ചന്ദ്രന്റെ വിജയത്തിനായി ഉദുമ നിയോജക മണ്ഡലം എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. പൊയിനാച്ചി രാജധാനി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ എല്‍.ഡി.എഫ്. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കണ്‍വീനര്‍ ടി.വി.രാജേഷ് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. സി.പി.ഐ
സംസ്ഥാന കണ്‍സില്‍ അംഗം ടി.കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. സ്ഥാനാര്‍ഥി കെ.പി.സതീഷ് ചന്ദ്രന്‍, സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്.കുഞ്ഞമ്പു, ജില്ലാ സെക്രട്ടേറിയേറ്റംഗം പി.ജനാര്‍ദനന്‍, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., കെ.വി.കൃഷ്ണന്‍, ഐ.എന്‍.എല്‍. ജില്ലാ പ്രസിഡന്റ് മൊയ്തീന്‍കുഞ്ഞി കളനാട്, കോണ്‍ഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി എം.അനന്തന്‍ നമ്പ്യാര്‍, അജിത്കുമാര്‍ ആസാദ്, വി.രാമചന്ദ്രന്‍, വി.പി.രാജു തുടങ്ങിയവര്‍ സംസാരിച്ചു. നിയോജ കമണ്ഡലം സെക്രട്ടറി കെ.വി.കുഞ്ഞിരാമന്‍ സ്വാഗതംപറഞ്ഞു. 1000 അംഗ കമ്മിറ്റിയെയും 185 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഭാരവാഹികള്‍: വി.രാജന്‍ (ചെയ.), പി.ജനാര്‍ദനന്‍, ഇ.പദ്മാവതി, കെ.കുഞ്ഞിരാമന്‍, കെ.കെ.അബ്ദുള്‍ഖാദര്‍, പി.രാമചന്ദ്രന്‍ നായര്‍, ജോസഫ് വടകര, റിട്ട. എസ്.പി. ഹബീബ് റഹ്മാന്‍ (വൈ. ചെയ.), കെ.വി.കുഞ്ഞിരാമന്‍ (സെക്ര.), സി.ബാലന്‍, കെ.മണികണ്ഠന്‍, സണ്ണി അരമന, ആനന്ദ മൈക്കാനം, ശ്രീധരന്‍ ഉദുമ, ഇ.ടി.മത്തായി (ജോ. സെക്ര.).

RANDOM NEWS

------

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു

കുമ്പള : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു. കുമ്പള – ബദിയഡുക്ക റോഡിലെ പെട്രോള്‍ പമ്പിനു സമീപത്തെ അബ്ദുല്‍ബഷീറിന്റെ മകള്‍ …