Wednesday , December 19 2018
Breaking News
LDf

വര്‍ഗീയ ധ്രൂവീകരണത്തിനെതിരെ ചെറുത്ത് നില്‍പ്പുമായി എല്‍ഡിഎഫ് മതേതര സദസ്സ്

കാസര്‍കോട്: വര്‍ഗീയ ധ്രുവീകരണത്തിനെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് എല്‍ ഡി എഫ് മതേതര സദസ്സ്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള സംഘപരിവാര്‍ നീക്കങ്ങളെ തുറന്നുകാട്ടാനാണ് എല്‍ ഡിഎഫ് നേതൃത്വത്തില്‍ നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ നേതൃത്വത്തില്‍ മതസൗഹാര്‍ദ സദസ് സംഘടിപ്പിച്ചത്.
എല്‍ഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം സംഘടിപ്പിച്ച മതേതര സദസ് കോട്ടച്ചേരി പെട്രോള്‍ പമ്പ് പരിസത്ത് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. വി കെ രാജന്‍ അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി പി രാജു, ജോസഫ് വടകര, നന്ദുവെള്ളരിക്കുണ്ട്.ജ്യോതി ബസു, മാട്ടുമ്മല്‍ ഹസന്‍ , ബില്‍ടെക് അബ്ദുള്ള, കെ എം ബാലകൃഷ്ണന്‍, കെ രമേശന്‍, കൃഷ്ണന്‍ പനങ്കാവ്, ജോര്‍ജ്കുട്ടി മാടപ്പള്ളി എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ ബങ്കളം കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ വി കൃഷ്ണന്‍, സി എച്ച് കുഞ്ഞമ്പു. അസീസ് കടപ്പുറം, അഡ്വ.വി സുരേഷ്ബാബു, ടി കെ രാജന്‍, ദാമോദരന്‍, ഉസ്മാന്‍ കടവത്ത് എന്നിവര്‍സംസാരിച്ചു. എം അനന്തന്‍ നമ്പ്യാര്‍സ്വാഗതം പറഞ്ഞു.

കാലിക്കടവില്‍ നടന്ന സദസ്സ് പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. എം അസിനാര്‍ അധ്യക്ഷത വഹിച്ചു. പി എ നായര്‍, കെ കുഞ്ഞിരാമന്‍ മുന്‍ എം എല്‍ എ, പി പി അടിയോടി, വി വി ഗോവിന്ദന്‍, പി വിജയകുമാര്‍, വി പി പി മുസ്തഫ, മുഹമ്മദ് പുഴക്കര എന്നിവര്‍ സംസാരിച്ചു. ടി വി ഗോവിന്ദന്‍ സ്വാഗതം പറഞ്ഞു.
ചട്ടഞ്ചാലില്‍ സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ അസി. സെക്രട്ടറി വി രാജന്‍ അധ്യക്ഷത വഹിച്ചു. എല്‍ ഡി എഫ് നേതാക്കളായ എം എ ലത്തീഫ്, രാഘവന്‍ കുലേരി, പി രാമചന്ദ്രന്‍ നായര്‍, കെ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. എല്‍ ഡി എഫ് മണ്ഡലം കണ്‍വീനര്‍ കെ വി കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു.

LDf-1

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …