Sunday , September 15 2019
Breaking News
LDF-Candidates

എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ രണ്ടാംഘട്ട പര്യടനത്തില്‍

LDF-Candidates

കാസര്‍കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ രണ്ടാംഘട്ടം പര്യടനം തുടങ്ങി. മഞ്ചേശ്വരം സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞമ്പു വിഷിദുനത്തില്‍ കുമ്പള, മഞ്ചേശ്വരം, മുന്നൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ശനിയാഴ്ച ബദിരംപള്ള, ബജകൂടലു, ധര്‍മത്തടുക്ക, ചിഗര്‍പദവ്, മീഞ്ച കിനാല, പൊയ്യത്തുബയല്‍, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു. മഞ്ചേശ്വരം മദനന്തേശ്വര ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കമ്യൂണിസ്റ്റ് നേതാവ് സുബ്രഹ്മണ്യ ഷേണായിയുടെ ബന്ധുക്കളെ കണ്ടു.

കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരന്‍ രണ്ടാംഘട്ടത്തില്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്താണ് വോട്ടര്‍മാരെ കാണുന്നത്. വെള്ളിയാഴ്ച രാവിലെ പനത്തടി പഞ്ചായത്തിലെ വിവിധ ടൗണുകളില്‍ പര്യടനം നടത്തി. യാത്രക്കാരെയും ഡ്രൈവര്‍മാരെയും വിവിധ തൊഴിലാളികളെയും, സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്കുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാമെത്തി വോട്ടര്‍മാരെ കണ്ട് പരിചയം പുതുക്കി വോട്ടഭ്യര്‍ഥിച്ചു. ബളാംതോട്, കുറിഞ്ഞി, കടമല, പ്രാന്തര്‍കാവ്, വെള്ളക്കല്ല്, ചാമുണ്ടിക്കുന്ന്, തുമ്പോടി, കോയത്തടുക്കം, കല്ലപ്പള്ളി, പാണത്തൂര്‍, പട്ടുവം, പുത്തൂരടുക്കം എന്നിവിടങ്ങളിലും വോട്ടഭ്യര്‍ഥിച്ചു.

സ്വന്തം നാടായ കൊല്ലം ജില്ലയിലെ വെട്ടിക്കെട്ട് ദൂരന്തഭൂമി സന്ദര്‍ശിച്ച ശേഷം മടങ്ങിയെത്തയ എല്‍ഡിഎഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ഥി ഡോ. എ എ അമീന്‍ വെള്ളിയാഴ്ച വിവിധ ആശുപത്രികള്‍ സന്ദര്‍ശിച്ച് ഡോക്ടര്‍മാരോടും ജീവനക്കാരോടും രോഗികളോടും വോട്ടഭ്യര്‍ഥിച്ചു. പത്രഓഫീസുകളും സഹകരണ ബാങ്കുകളും സന്ദര്‍ശിച്ചു. മാലിക്ദിനാര്‍ പള്ളി, കൃഷ്ണ, ചൈത്ര ഹോസ്പിറ്റലുകളും, കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക്, എന്‍ജികെ കോ- ഓപ്പറേറ്റീവ് പ്രസും സന്ദര്‍ശിച്ച് ജീവനക്കാരോട് വോട്ടഭ്യര്‍ഥിച്ചു. തുടര്‍ന്ന് ആലമ്പാടി, പട്‌ല, ചേരൂര്‍, പണാര്‍കളം ബൂത്ത് കണ്‍വന്‍ഷനിലും പങ്കെടുത്തു.

RANDOM NEWS

Rajmohan-unnithan

ദേശീയപാതയുടെ തകര്‍ച്ച ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും

കാസര്‍കോട് : തകര്‍ന്ന ദേശീയപാത നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഈ മാസം 20നു കാസര്‍കോട് പുതിയ …