Saturday , January 25 2020
Breaking News

ലയണ്‍സ് ക്ലബ്ബ് ദേശീയോദ്ഗ്രഥന ക്യാമ്പ് സംഘടിപ്പിച്ചു

മുള്ളേരിയ: വിദ്യാര്‍ഥികളില്‍ ദേശീയ ബോധവും, സാമൂഹ്യ ബോധവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുള്ളേരിയ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മുള്ളേരിയ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്.യൂണിറ്റുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയോദ്ഗ്രഥന ക്യാമ്പ് നടത്തി.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റ് ചെയര്‍ പേഴ്‌സണ്‍ കെ.ഉഷ, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ പി.നാരായണന്‍, എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ ചന്ദ്രശേഖരന്‍, ലീഡര്‍ പ്രീതം, ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ വിനോദ് മേലത്ത്, എം.മോഹനന്‍, കൃഷ്ണന്‍ കോളിക്കാല്‍, കെ.ജെ.വിനോ, രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
പ്രമുഖ പരിശീലകന്‍ വത്സന്‍ പിലിക്കോട് വിഷയം അവതരിപ്പിച്ചു.

RANDOM NEWS

മരം വ്യാപാരിയെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയതായി തെളിഞ്ഞു ; ഭാര്യയും കാമുകനും അറസ്റ്റില്‍

മഞ്ചേശ്വരം : മരംവ്യാപാരിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തലപ്പാടി കെ സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയില്‍ …