Thursday , September 19 2019
Breaking News

48 വര്‍ഷം മുന്‍പ് നാടുവിട്ട മകന്‍ തിരികെ എത്തുന്നതിനു തൊട്ടുമുന്‍പ് ഉമ്മ മരിച്ചു

Missing-and-Deathകാസര്‍കോട് : 48 വര്‍ഷം മുന്‍പു നാടുവിട്ട മൂത്തമകന്‍ തിരിച്ചെത്തുന്നതിനു തൊട്ടു മുന്‍പ് ഉമ്മ മരിച്ചു. നായന്മാര്‍മൂല ആലംപാടിയലെ കൊറമന ഹൗസില്‍ പരേതനായ അബ്ദുല്ല സേട്ടിന്റെ ഭാര്യ നഫീസയാണു (92) മരിച്ചത്. നഫീസയുടെ മൂത്ത മകന്‍ മുഹമ്മദലി 1971 ല്‍ നാടുവിട്ടു പോയിരുന്നു.
ചെന്നൈയിലെ ഒരു കടയില്‍ ജോലി ചെയ്തുവരികയായിരുന്ന മുഹമ്മദലി (65) രോഗബാധിതനായതിനെ തുടര്‍ന്നു ചെന്നൈ പെരമ്പൂര്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ മൂന്നുമാസം മുന്‍പ് അദ്ദേഹത്തെ ഏറ്റെടുക്കുകയും ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

മുഹമ്മദലി ചെന്നൈയിലുള്ള വിവരം നാലു ദിവസം മുന്‍പാണു നാട്ടില്‍ അറിയുന്നത്. മറ്റൊരു മകന്‍ കുഞ്ഞഹമ്മദ് ചെന്നൈയിലെത്തി മുഹമ്മദലിയെ കൂട്ടി നാട്ടിലേക്കു ട്രെയിന്‍ കയറുമ്പോഴാണ് ഉമ്മയുടെ മരണ വിവരം അറിഞ്ഞത്.
മറ്റു മക്കള്‍: റുഖിയ, ആയിഷ, സുലൈഖ, ഇബ്രാഹിം, പരേതയായ ഫാത്തിമ. മരുമക്കള്‍: അബ്ദുല്‍ഖാദര്‍, മുഹമ്മദ്, അബ്ബാസ്, വി.ആര്‍. മുഹമ്മദ്, സൈറ, സൈറബാനു.

RANDOM NEWS

Arrested

ബല്‍ത്തങ്ങാടിയില്‍ വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു; 3 പേര്‍ അറസ്റ്റില്‍

ബല്‍ത്തങ്ങാടി : വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ബല്‍ത്തങ്ങാടി …