Sunday , November 18 2018
Breaking News
Logo

ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട് : തളങ്കര കാനക്കോട് ബാന്തുക്കുടി തറവാട്ടില്‍ 2019 ഏപ്രില്‍ 27, 28, 29, 30 തീയ്യതികളില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ പ്രചരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 14.10.2018 ഞായറാഴ്ച തെയ്യംകെട്ട് മഹോത്സവത്തിന്റെ ലോഗോ പ്രകാശനം ബഹു. കാസറഗോഡ് എം.എല്‍.എ. ശ്രീ. എന്‍.എ.നെല്ലിക്കുന്ന് അവര്‍കള്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ തെയ്യംകെട്ട് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. സതീഷന്‍ എന്‍. സ്വാഗതവും, വര്‍ക്കിംഗ് ചെയര്‍മാന്‍ ശ്രീ കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. റിട്ട. എക്സി. എഞ്ചിനീയര്‍ ഷാഹുല്‍ ഹമീദ്, മുന്‍ നഗരസഭാ കൗണ്‍സിലര്‍ എം.എസ്.അബ്ദുള്‍ ഖാദര്‍, മഹോത്സവ വര്‍ക്കിംഗ് ചെയര്‍മാന്‍മാരായ ബാലസുബ്രഹ്മണ്യന്‍, രാജേന്ദ്രന്‍, തറവാട് കാരണവര്‍ ശ്രീ നാരായണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഉദയന്‍ കൊല്ലമ്പാടി നന്ദിയും പറഞ്ഞു.

RANDOM NEWS

Accident

പള്ളത്തുമൂലയില്‍ കാര്‍ താഴ്ചയിലേക്കു മറിഞ്ഞു; ഒരാള്‍ ഗുരുതരനിലയില്‍

അഡൂര്‍: പള്ളത്തുമൂലയില്‍ കാര്‍ നൂറു അടി താഴ്ചയിലേക്കു മറിഞ്ഞു. ഓടിച്ചിരുന്ന ആള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കുട്ടി ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന മറ്റു …