Tuesday , August 20 2019
Breaking News
Lookout

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസ്: എട്ട് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എട്ട് പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്ത്, യൂണിറ്റ് സെക്രട്ടറി ആയിരുന്ന നസീം, യൂണിറ്റ് അംഗങ്ങളായിരുന്ന അദ്വൈത്, അമര്‍, ഇബ്രാഹീം, ആരോമല്‍, ആദില്‍, രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.

ഇതില്‍ രഞ്ജിത്തിന്റെ പേര് ആദ്യം എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, രഞ്ജിത്തിന്റെ പങ്ക് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അയാള്‍ക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. പ്രതികള്‍ക്കുവേണ്ടി ഊര്‍ജിത അന്വേഷണം നടത്തുന്നുവെന്ന് പോലീസ് അവകാശപ്പെടുമ്പോഴും ഇതുവരെ ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. നിലവില്‍ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത്.

RANDOM NEWS

UDF

യു ഡി എഫിന്റെ അവിശ്വാസപ്രമേയം പാസായി, കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ ഡി എഫിന് നഷ്ടമായി

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ ഡി എഫിന് നഷ്ടമായി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ ഇ.പി.ലതയ്ക്കെതിരേ യു.ഡി.എഫ്. നല്‍കിയ അവിശ്വാസപ്രമേയം …