Wednesday , January 29 2020
Breaking News

കേരളത്തിലടക്കം സ്‌ഫോടനം നടക്കുമെന്ന ഭീഷണി വ്യാജം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

ബെംഗളൂരു: കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന ഭീഷണി വ്യാജമാണെന്ന് കര്‍ണാടക പോലീസ്. ബെംഗളൂരു പോലീസിന് വ്യാജ സന്ദേശം നല്‍കിയ ആള്‍ അറസ്റ്റിലായി. 65-കാരനായ ലോറി ഡ്രൈവര്‍ സ്വാമി സുന്ദര മൂര്‍ത്തിയാണ് പോലീസിന്റെ പിടിയിലായത്. ബെംഗളൂരു പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
മുമ്പും വ്യാജ സന്ദേശം നല്‍കിയതിന് പിടിയിലായ ആളാണ് സുന്ദര മൂര്‍ത്തി. ഇയാള്‍ വിരമിച്ച സൈനികനാണ്. തന്റെ മകന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടയാളാണ് ശ്രീലങ്കയില്‍ ഭീകരാക്രമണമുണ്ടായിട്ടും ഇന്ത്യ വേണ്ടത്ര ജാഗ്രപുലര്‍ത്തുന്നില്ലെന്ന് തനിക്ക് തോന്നി. ഇന്ത്യയില്‍ ഭീകരാക്രമണത്തിനുള്ള സൂചനയുണ്ടെന്നുള്ള തോന്നി.ഇന്ത്യയില്‍ ഭീകരാക്രമണത്തിനുള്ള സൂചനയുണ്ടെന്നുള്ള തോന്നലും എല്ലാവരും ജാഗ്രതപാലിക്കാനുമാണ് ഇത്തരത്തില്‍ ഫോണ്‍ ചെയ്യാനിടയാക്കിയതെന്നും സുന്ദര മൂര്‍ത്തി
പോലീസിനോട് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് വരികയാണെന്ന് ബെംഗളൂരു റൂറല്‍ എസ്പി അറിയിച്ചു.

കര്‍ണാടക പോലീസിന് ലഭിച്ച ഫോണിലൂടെയുള്ള ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലടക്കം സുരക്ഷ ശക്തമാക്കിയിരുന്നു.
കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്നായിരുന്നു ഭീഷണി. വെള്ളിയാഴ്ച വൈകീട്ടാണ് ബെംഗളൂരു സിറ്റി പോലീസിന് ഇതുസംബന്ധിച്ച ടെലഫോണ്‍ സന്ദേശം ലഭിച്ചത്. തമിഴും ഹിന്ദിയും കലര്‍ന്ന ഭാഷയില്‍ വിളിച്ചയാള്‍ സ്വാമി സുന്ദര്‍
മൂര്‍ത്തിയെന്ന ലോറി ഡ്രൈവറാണെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നു.

കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനനഗരങ്ങളില്‍ ട്രെയിനുകളില്‍ ഭീകരാക്രമണമുണ്ടാകുമെന്നും 19 ഭീകരവാദികള്‍ തമിഴ്നാട്ടിലെ രാമനാഥപുരത്ത് എത്തിയിട്ടുണ്ടെന്നുമായിരുന്നു ഇയാളുടെ സന്ദേശം. ഭീഷണി സന്ദേശത്തിന്റെ പശ്ചാലത്തലത്തില്‍ കര്‍ണാടക പോലീസ് മേധാവി മറ്റുസംസ്ഥാനങ്ങളിലെ പോലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയായിരുന്നു.

RANDOM NEWS

ശബരിമല ; പരിഗണനാ വിഷയത്തില്‍ അഭിഭാഷകര്‍ തമ്മില്‍ സമവായത്തിലെത്തിയില്ലെന്ന് സോളിസിറ്റര്‍ ജനറല്‍

ന്യൂഡല്‍ഹി : ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഒമ്പതംഗ ബെഞ്ചിന്റെ മുമ്പാകെ വരേണ്ട പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് അഭിഭാഷകര്‍ തമ്മില്‍ സമവായത്തിലെത്തിയില്ലെന്ന് …