Wednesday , June 26 2019
Breaking News
Congress

വിശ്വാസ സംരക്ഷണ ജാഥക്ക് പെര്‍ളയില്‍ ഉജ്ജ്വല തുടക്കം; ശബരിമലയില്‍ ഏറ്റുമുട്ടലാണ് സി പി എം – ആര്‍ എസ് എസ് ലക്ഷ്യമിടുന്നതെന്ന് എം എം ഹസന്‍

പെര്‍ള: ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ട് കെ. സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥ പെര്‍ളയില്‍ ആരംഭിച്ചു. ജാഥ ലീഡര്‍ക്ക് പതാക കൈമാറി കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം ഹസന്‍ യാത്ര ഉദ്ഘാടനം നിര്‍വഹിച്ചു. ശബരിമലയില്‍ സി.പി.എംആര്‍.എസ്.എസ് ഏറ്റുമുട്ടലാണ് ഇരുപാര്‍ട്ടികളും ലക്ഷ്യമാക്കുന്നതെന്ന് എം.എം ഹസന്‍ പറഞ്ഞു. ഇരുവരും ആസൂത്രണം ചെയ്ത പ്രശ്‌നമാണിത്. നമ്മളും അവരും മാത്രമുള്ള കേരളം എന്ന് ശ്രീധരന്‍ പിള്ള പറഞ്ഞതില്‍ കൂടി അത് വ്യക്തമാക്കിയിരിക്കുന്നു. അത് നടപ്പില്ലെന്നും ഹസന്‍ വ്യക്തമാക്കി.

ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ.സി ജോസഫ്, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.പി അനില്‍കുമാര്‍, സുമാ ബാലകൃഷ്ണന്‍, കെ.പി കെ.പി കുഞ്ഞിക്കണ്ണന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, കെ.സി അബു, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ്, ഖാദര്‍ മാങ്ങാട്, മൊയ്തീന്‍ കുട്ടി ഹാജി, ലതിക സുഭാഷ്, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, എ.പി അനില്‍കുമാര്‍, സതീശന്‍ പാച്ചേനി, എ. അബ്ദുള്ളക്കുട്ടി, വിനോദ് കുമാര്‍ പള്ളയില്‍ വീട്, കെ.പി.സി.സി സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, കെ. സുരേന്ദ്രന്‍, സാജിദ് മൗവ്വല്‍, വി.എ നാരായണന്‍, വി.എ നാരായണന്‍കുട്ടി, മാര്‍ട്ടിന്‍ ജോര്‍ജ്, പി.ടി ജോസ്, പി.എ അഷ്‌റഫലി, ശാന്തമ്മ ഫിലിപ് എന്നിവര്‍ സംബന്ധിച്ചു.

 

 

RANDOM NEWS

Cinema

ലഹരിക്കെതിരെ ബോധവത്കരണ സിനിമയൊരുക്കി കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത്

നീലേശ്വരം : മദ്യത്തിന്റെയും ലഹരിപദാര്‍ത്ഥങ്ങളുടെയും ഉപയോഗം കാരണം വഴി തെറ്റുന്ന യുവതലമുറയ്ക്കും കുടുംബങ്ങള്‍ക്കുമിടയില്‍ അവബോധം സൃഷ്ടിക്കാന്‍ പതിവു ബോധവത്കരണ ക്ലാസുകളില്‍ …