Wednesday , May 22 2019
Breaking News
BJP

മോദിഭരണം വീണ്ടും വേണമെന്നത് പൊതുവികാരം:എം.ടി.രമേശ്

മാവുങ്കാല്‍: കേന്ദ്രത്തില്‍ വീണ്ടും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നത് പൊതുവികാരമായി മാറിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. എം.ടി.രമേശ് ബിജെപി നടത്തുന്ന ഉത്തരമേഖലയാത്രയ്ക്ക് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റി മാവുങ്കാലില്‍ നല്‍കിയ സ്വീകരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാലമത്രയും ആബാല വൃദ്ധ ജനങ്ങള്‍ക്ക് നരേന്ദ്രമോദി നടപ്പാക്കിയ പദ്ധതികളാണ് സമൂഹത്തിന് പൊതുവികാരമുണ്ടാക്കിയത്. വരാന്‍ പോകുന്ന ലോകസഭ തെരെഞ്ഞെടുപ്പില്‍ സിപിഎം കോണ്‍ഗ്രസ് ബാന്ധവം ഇല്ലാതാക്കി ഒറ്റ മുന്നണിയായി മത്സരിക്കാന്‍ ആര്‍ജ്ജവം കാണിക്കണം. ഇവിടെ ജനങ്ങളെ വിഢികളാക്കുകയാണ് ഇരുമുന്നണികളും. സിപിഎം കടുത്ത മാനസീക സംഘര്‍ഷത്തിലാണ്. വരുന്ന തെരെഞ്ഞെടുപ്പില്‍ ഒരുസീറ്റ് പോലും ലഭിക്കാതെ ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം നഷ്ടപ്പെടാന്‍ പോവുകയാണ്. കള്ളന്‍മാരം കാട്ടുക്കള്ളന്‍മാരും ഒരുമിച്ച് ബിജെപിയെ നേരിടുന്ന തെരെഞ്ഞഎടുപ്പാണ് വരാന്‍ പോവുന്നത്. ജനങ്ങള്‍ നരേന്ദ്രമോദിക്കൊപ്പമാണെന്ന് വീണ്ടും തെളിയിക്കപ്പെടുമെന്നും എം.ടി.രമേശ് പറഞ്ഞു. യോഗത്തില്‍ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എന്‍.മധു.അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം പത്മിനി, എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.മോഹന്‍ദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായക്, സെക്രട്ടറി വി.കെ.സജീവന്‍, ഉത്തരമേഖല പ്രസിഡന്റ് വി.കെ.രാജന്‍, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജന.സെക്രട്ടറി എ.വേലായുധന്‍, സെക്രട്ടറിമാരായ എം.ബല്‍രാജ്, കുഞ്ഞിക്കണ്ണന്‍ ബളാല്‍, ശോഭന ഏച്ചിക്കാനം, കിസാന്‍മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജന.സെക്രട്ടറിമാരായ മനുലാല്‍ മേലത്ത് സ്വാഗതവും കെ.പ്രേമരാജ് നന്ദിയും പറഞ്ഞു.

RANDOM NEWS

Iftar

മാനവ സാഹോദര്യം ഉത്‌ഘോഷിച്ച് ഇഫ്താര്‍ സംഗമം

കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ ആഭിമുഖ്യത്തില്‍ എ.കെ ആര്‍ക്കേഡില്‍ വെച്ച് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. കാസര്‍കോട് ക്രൈംബ്രാഞ്ച് സി.ഐ …