Monday , February 19 2018
Breaking News
Madani

മഅദനിയുടെ യാത്രചിലവ് 1.18 ലക്ഷം: നാല് ദിവസം കൂടി നാട്ടില്‍ നില്‍ക്കാം

ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് മകന്റെ കല്ല്യാണത്തില്‍ പങ്കെടുക്കാനും മാതാപിതാക്കളെ സന്ദര്‍ശിക്കാനുമായി നാട്ടിലേക്ക് വരുന്നതിനുള്ള പുതുക്കിയ യാത്രചിലവ് വിവരങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. 1.18 ലക്ഷം രൂപയാണ് മഅദനിയുടെ കേരളത്തിലേക്കുള്ള യാത്രചിലവായി കര്‍ണാടകം ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

ഇതോടൊപ്പം മഅദനിക്ക് കേരളത്തില്‍ നാല് ദിവസം അധികം തങ്ങാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഇതനുസരിച്ച് ആഗസ്റ്റ് ആറ് മുതല്‍ 19 വരെ മഅദനിക്ക് നാട്ടില്‍ കഴിയാം. കേരളം സന്ദര്‍ശിക്കാന്‍ മഅദനിക്ക് നേരത്തെ അനുവദിച്ച സമയം കര്‍ണാടക സര്‍ക്കാര്‍ വന്‍തുക യാത്രചിലവായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ നഷ്ടപ്പെട്ടു പോയ നാല് ദിവസം കൂടി അനുവദിക്കാന്‍ കോടതി തീരുമാനിച്ചത്. നേരത്തെ പതിനഞ്ച് ലക്ഷത്തോളം രൂപയാണ് യാത്രചിലവിനായി കെട്ടിവയ്ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ മഅദനിയോട് ആവശ്യപ്പെട്ടത്. ഇത്ര വലിയ തുക മഅദനിയോട് ആവശ്യപ്പെട്ടതിന് സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് തുക കുറയ്ക്കാന്‍ കര്‍ണാടക തയ്യാറായത്. പുതുക്കിയ യാത്രചിലവിന്റെ കണക്കില്‍ മഅദനിക്ക് അകമ്പടി സേവിക്കുന്ന ഉദ്യോഗസ്ഥരുടെ ട്രാവല്‍ അലവന്‍സും ഡെയ്‌ലി അലവന്‍സും മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന മഅദനിയുടെ ആവശ്യം പക്ഷേ കോടതി അംഗീകരിച്ചില്ല. 19 പോലീസുദ്യോഗസ്ഥരാണ് മഅദനിക്കൊപ്പം കേരളത്തിലേക്ക് വരുന്നത്.

RANDOM NEWS

BJO

വയോജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യമെടുക്കുന്നില്ലെന്ന് കെ രാമന്‍പിള്ള

കാസര്‍കോട് : വയോജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യമെടുക്കുന്നില്ലെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റും, ബി.ജെ.പി സീനിയര്‍ സിറ്റിസെന്‍ …