Thursday , December 13 2018
Breaking News
Karunanidhi

കലൈഞ്ജര്‍ ഇനി മറീനയിലുറങ്ങും, മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി

ചെന്നൈ: ഡിഎംകെയുടെ ഹര്‍ജി അംഗീകരിച്ചു, സംസ്‌കാരം മറീനാ ബീച്ചില്‍ തന്നെ നടത്താമെന്ന് മദ്രാസ് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ കോടതി തള്ളിക്കളഞ്ഞു. അണ്ണാ സമാധിക്ക് സമീപമായിരിക്കും കരുണാനിധി അന്ത്യവിശ്രമം ഒരുക്കുക. ഹൈക്കോടതി തീരുമാനത്തെ ഡിഎംകെ സ്വാഗതം ചെയ്തു. വിധിഅറിഞ്ഞ് കരുണാനിധിയുടെ മകനും ഡിഎംകെ ആക്ടിങ് പ്രസിഡന്റുമായ എം.കെ സ്റ്റാലിന്‍ വിതുമ്പിക്കരയുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ കൂടി പുറത്തുവന്നു.

സര്‍ക്കാരിന്റെ നയങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ കോടതിക്ക് സാധിക്കില്ലെന്ന വാദവും ആക്ടിങ് ചീഫ് ജസ്റ്റിസ് തള്ളിക്കളഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ മരിച്ചവര്‍ക്കാണ് മറീനാ ബീച്ചില്‍ സംസ്‌കാരത്തിന് സ്ഥലം നല്‍കുകയുള്ളുവെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചേക്കില്ലെന്നാണ് വിവരങ്ങള്‍.

ചൊവ്വാഴ്ച രാത്രിമുല്‍തന്നെ മറീനാ ബീച്ചിന്റെ പേരില്‍ രാഷ്ട്രീയ വിവാദം തുടങ്ങിയിരുന്നു. ഇന്ന് രാവിലെ എട്ടിന് കോടതി ചേര്‍ന്നപ്പോള്‍ മുതല്‍ വാദം തുടങ്ങി. മുന്‍ മുഖ്യമന്ത്രിയായിരുന്ന ജാനകി രാമചന്ദ്രന്റെ മൃതദേഹം മറീനാ ബീച്ചില്‍ സംസ്‌കരിക്കാന്‍ കരുണാനിധിയുടെ കാലത്ത് അനുവദിച്ചിരുന്നില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

RANDOM NEWS

Yogi

ബിജെപിയെ അധികാരത്തിലേറ്റിയാല്‍ ഹൈദരബാദിന്റെ പേരും മാറ്റിത്തരാമെന്ന് യോഗി

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത ഹിന്ദുത്വ അജണ്ടയുടെ പ്രചാരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിങ്ങള്‍ ബിജെപിക്ക് വോട്ട് …