Monday , December 17 2018
Breaking News

വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍

Arrestedകുമ്പള : മുംബൈയില്‍ വ്യാപാരിയായ കടമ്പാര്‍ സ്വദേശിയെ ബൈക്കിലും കാറിലും എത്തി തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള സത്താങ്കോട് ഹൗസിലെ അബൂബക്കര്‍ മുസ്താഖിനെ(19) യാണ് സി ഐ യും അഡീഷണല്‍ എസ് ഐ ശിവദാസനും സംഘവും അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച റിട്സ് കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേസില്‍ ബന്തിയോട്ടെ മുനവ്വര്‍ എന്ന മുന്ന (20), അടുക്ക ബൈതലയിലെ സാഹിദ് എന്ന സാജിര്‍ (31) എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കടമ്പാര്‍ ബേക്കൂര്‍ സ്വദേശിയായ ലെസ്റ്റര്‍ ഡിസൂസ (33)യെയാണ് തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച രാവിലെ ആറ് മണിയോടെ ശാന്തിഗുരി ബേക്കൂരില്‍ വെച്ചാണ് ലെസ്റ്റര്‍ ഡിസൂസയെ റിട്സ് കാറിലും ബൈക്കിലുമെത്തിയ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. കാറില്‍ വെച്ച് ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

സുഹൃത്തിനെ വിളിക്കാനുണ്ടെന്ന് പറഞ്ഞ് ലെസ്റ്റര്‍ ഡിസൂസ പൊലീസിനെ വിളിക്കുകയായിരുന്നു. ഇതറിഞ്ഞ സംഘം പൊസഡികുമ്പെ ഭാഗത്തേക്ക് കൊണ്ടുപോയി അവിടെ വെച്ചും മര്‍ദ്ദിച്ചു. സംഘം കറങ്ങുന്നതും യുവാവിനെ മര്‍ദ്ദിക്കുന്നതും ശ്രദ്ധയില്‍പെട്ടവര്‍ ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസയെ വിവരമറിയിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. പ്രേംസദനെ വിവരം അറിയിച്ചു. അതിനിടെ പ്രേംസദനും കുമ്പള എസ്.ഐ ശിവദാസനും പൊസഡികുമ്പയിലേക്ക് പുറപ്പെട്ടു. മഞ്ചേശ്വരം എസ്.ഐ അനീഷ് കുമാറിനേയും വിവരം അറിയിച്ചു. മഞ്ചേശ്വരം പൊലീസ് മറ്റൊരു വഴിയിലൂടെ സ്ഥലത്തേക്ക് പുറപ്പെട്ടു. അതിനിടെ മുനവ്വറിനേയും സാജിറിനേയും ലെസ്റ്റര്‍ ഡിസൂസക്ക് കാവല്‍ നിര്‍ത്തി നാലുപേര്‍ കാറില്‍ കടന്നുകളഞ്ഞു. പൊലീസിനെ കണ്ട് മുനവ്വറും സാജിറും ബൈക്കില്‍ രക്ഷപ്പെട്ടു. രാത്രി ഏഴ് മണിയോടെ അടുക്കത്ത് വെച്ചാണ് മുന്നയെ പിടിച്ചത്. പിന്നീട് ബൈതലയില്‍ വെച്ച് സാജിറിനേയും പിടികൂടുകയായിരുന്നു. സാജിര്‍ നേരത്തെ ഒന്നരകിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

RANDOM NEWS

Minister

മന്ത്രി സുധാകരന് നാക്ക് പിഴച്ചത് ചിരി പടര്‍ത്തി; എന്‍.എ.നെല്ലിക്കുന്നിനെ പരേതനാക്കി

ചെര്‍ക്കള: ചെര്‍ക്കള -കല്ലടുക്കം അന്തസ്സംസ്ഥാന പാത നവീകരണപ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നാക്ക് പിഴച്ചത് ചിരി …