Wednesday , July 17 2019
Breaking News
Mahila

ലഹരിക്കെതിരെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കണം: മഹിളാഐക്യവേദി

കാസര്‍കോട്: പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ വിദ്യാര്‍ത്ഥികളിള്‍ക്കിടയില്‍ ലഹരിവസ്തുക്കളെ കുറിച്ചുള്ള ബോധവല്‍ക്കരണം ശക്തമാക്കണമെന്ന് മഹിളാ ഐക്യവേദി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അവര്‍ ജില്ലാ ഭരണകൂടത്തിന് നിവേദനം നല്‍കി. വിദ്യാലയപരിസരങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം ലഹരിമാഫിയയുടെ പിടിയലകപ്പെട്ടതായി നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ദിനംപ്രതി ജില്ലയില്‍ നിന്ന് പിടികൂടുന്ന ലഹരിവസ്തുക്കളുടെ തോത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി ലഹരിമാഫിയ വന്‍തോതില്‍ ലഹരിവസ്തുക്കള്‍ ശേഖരിച്ചുവയ്ക്കുന്നുണ്ടെന്നാണ് ഇതിലൂടെ സംശയിക്കേണ്ടിയിരിക്കുന്നു. ലഹരിമാഫിയകളെ അടിച്ചമര്‍ത്താന്‍ ശക്തമായ നടപടികളെടുക്കണം. എല്ലാ വിദ്യാലയപരിസരങ്ങളിലും അമ്മമാരുടെ പങ്കാളിത്തതോടെ വിദ്യാലയ അധികൃതരുടേയും നിയമപാലകരുടേയും കൂട്ടായ്മയില്‍ ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കണമെന്ന് അവര്‍ ഡെപൂട്ടി കളക്ടര്‍ സജീകുമാറിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മഹിളാ ഐക്യവേദി ജില്ലാ അദ്ധ്യക്ഷ സതികോടോത്ത്, ജനറല്‍ സെക്രട്ടറി വാസന്തി കൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ഓമന മുരളി, മഹിളാ ഐക്യവേദി സംയോജകന്‍ രാജന്‍ മൂളിയാര്‍, ഹിന്ദു ഐക്യവേദി ജില്ലാ ഖജാന്‍ജി വാമനാചാര്യ, കാസര്‍കോട് താലൂക്ക് ഉപാദ്ധ്യക്ഷന്‍ മധുമാന്വല്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …