Sunday , June 16 2019
Breaking News
Makara-Jyothi

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ദര്‍ശനപുണ്യംനേടി ഭക്തര്‍

ശബരിമല: പൊന്നമ്പലമേടിന്റെ ആകാശത്ത് മകരവിളക്ക് തെളിഞ്ഞു. പതിനായിരക്കണക്കിന് ഭക്തര്‍ ശരണം വിളികളോടെ മകരജ്യോതി ദര്‍ശിച്ചു. പൊന്നമ്പലമേട്ടിലേക്കുള്ള കാഴ്ചയ്ക്കു തടസ്സമില്ലാത്ത എല്ലായിടത്തും കഴിഞ്ഞ ദിവസംതന്നെ ഭക്തര്‍ നിറഞ്ഞുകഴിഞ്ഞിരുന്നു. കാടിനുള്ളില്‍ പര്‍ണശാലകള്‍ കെട്ടി, കൊട്ടും പാട്ടും നൃത്തച്ചുവടുകളുമായി പതിനായിരങ്ങളാണ് കാത്തിരുന്നത്. രാത്രിയോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തി. തുടര്‍ന്ന് തിരുവാഭരണം അയ്യപ്പന് ചാര്‍ത്തി ദീപാരാധന നടന്നു.അതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ദര്‍ശനപുണ്യം നേടി ഭക്ത സഹസ്രങ്ങള്‍ രാത്രിയോടെ മലയിറങ്ങിത്തുടങ്ങും. ഭക്തജനത്തിരക്കുമൂലം നിലയ്ക്കല്‍ ബേസ് ക്യാമ്പ് വൈകൂട്ടുതന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. എണ്ണായിരത്തോളം വാഹനങ്ങളിലാണ് ഭക്തര്‍ മകരജ്യോതി ദര്‍ശനത്തിന് എത്തിയത്.

സംക്രമാഭിഷേകത്തിനുള്ള നെയ്യ് കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് ഞായറാഴ്ച വൈകീട്ട് സന്നിധാനത്ത് എത്തിച്ചു.പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ തിങ്കളാഴ്ച വൈകീട്ട് പതിനെട്ടാംപടിക്ക് മുകളില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചു. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വാസുദേവന്‍നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങി. മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ഞായറാഴ്ച ക്ഷേത്രത്തിനുള്ളില്‍ ബിംബശുദ്ധിക്രിയകള്‍ നടന്നു.

RANDOM NEWS

Kadannapally

വഗ്ഗീയത ഇല്ലാതാക്കാന്‍ സാസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം ; കടന്നപ്പല്‌ളി

പാലക്കുന്ന്: നമ്മുടെ മനസിനകത്താണ് വര്‍ഗീയത അടക്കമുള്ള എല്ലാ ദുഷ്ടചിന്തകളും പിറവിയെടുക്കുന്നതെന്ന് മന്ത്രി വഗ്ഗീയത ഇല്ലാതാക്കാന്‍ സാസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം ; …