Saturday , February 29 2020
Breaking News

സ്ത്രീകളെ മാനഹാനിപ്പെടുത്താന്‍ ശ്രമം : 19 കാരന്‍ കാരന്‍ അറസ്റ്റില്‍

Arrested-Harshadബദിയഡുക്ക : സ്ത്രീകളെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 19 കാരന്‍ അറസ്റ്റില്‍. കല്ലക്കട്ടയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹര്‍ഷാദ് (19) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ മാന്യ ദേവരക്കരയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകളെ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തുന്നതായി നാട്ടുകാര്‍ പറയുന്നു. വ്യാഴാഴ്ച ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ടു സ്ത്രീകളെ ശല്യപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ യുവാവിനെ പിടികൂടി ബദിയഡുക്ക പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …