Friday , May 24 2019
Breaking News

പ്രണയപ്പക: വിദ്യാര്‍ഥിനിയെ നടുറോഡില്‍ തീ കൊളുത്തി; യുവാവ് അറസ്റ്റില്‍

Pranayamപത്തനംതിട്ട : തിരുവല്ലയില്‍ കോളജ് വിദ്യാര്‍ഥിനിയെ നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തി. അയിരൂര്‍ സ്വദേശിനിയെ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60% പൊള്ളലേറ്റുവെന്നാണ് സൂചന. കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവാണ് തീകൊളുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ണ്ടു കുപ്പി പെട്രോള്‍ പ്രതി കയ്യില്‍ കരുതിയിരുന്നു. ഇതിലൊരു കുപ്പിയിലെ പെട്രോള്‍ ഉപയോഗിച്ചാണ് തീകൊളുത്തിയത്. നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു. തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ക്ലാസിലേക്കു പോകുന്നതിനിടെയാണു സംഭവം. അതേസമയം, ഇരുവരും രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. പ്ലസ് വണ്‍, പ്ലസ് ടു കാലത്ത് ഇവര്‍ ഒരുമിച്ചു പഠിച്ചവരാണ്. ഇപ്പോള്‍ പെണ്‍കുട്ടിക്ക് മറ്റൊരു പ്രണയം ഉണ്ടെന്ന സംശയമാണ് പ്രതിയെ അക്രമത്തിനു പ്രേരിപ്പിച്ചത്. തിരുവല്ലയില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും തമ്മില്‍ സംസാരിച്ച് വാക്കേറ്റമുണ്ടായി.പെണ്‍കുട്ടി അജിനെ തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. ഇതിനുപിന്നാലെ കുപിതനായ അജിന്‍ കൈവശമുണ്ടായിരുന്ന കുപ്പിയില്‍നിന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീപിടിച്ച് പെണ്‍കുട്ടി അലറുന്നത് ഇയാള്‍ കണ്ടുനിന്നുവെന്നും പൊലീസ് വ്യക്തമാക്കി. സമീപത്തെ കടകളില്‍നിന്നെടുത്ത വെള്ളം ഒഴിച്ചാണ് തീകെടുത്തിയത്. ഇതിനുശേഷമാണ് പെണ്‍കുട്ടിയെ ആശുപത്രിയിലേക്കു മാറ്റിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് പെട്രോളുമായാണ് ഇയാള്‍ വന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

RANDOM NEWS

M-V-Jayarajan

റീപോളിങ്ങിനെ ചൂടുപിടിപ്പിച്ച് ജയരാജന്റെ പര്‍ദ പരാമര്‍ശം; എതിര്‍പ്പുമായി മുസ്ലിം ലീഗ്

കണ്ണൂര്‍ : മുഖം മറയ്ക്കുന്ന രീതിയല്‍ പര്‍ദ ധരിച്ചുവരുന്നവരെ റീപോളിങ്ങില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ …