Wednesday , July 17 2019
Breaking News
Crime-Report

നിര്‍ത്തിയിട്ട കാറില്‍ കവര്‍ച്ചാശ്രമം ; യുവാവ് പിടിയില്‍

കാസര്‍കോട് : പെരുന്നാള്‍ ആഘോഷത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ നഗരത്തില്‍ എത്തിയ കുടുംബം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നു പണം കവരാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. സന്തോഷ് നഗറിലെ മൊയ്തീന്‍ നിസാഫ് (31) ആണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ചയോടെ നായക്‌സ് റോഡില്‍ ദിനേശ് ബീഡി കമ്പനിക്കു സമീപത്താണ് സംഭവം. പൊവ്വല്‍ സ്വദേശിനിയായ സുബൈദയുടെ കാറിലാണ് കവര്‍ച്ചാശ്രമം ഉണ്ടായത്. നിര്‍ത്തിയിട്ട കാറിന്റെ ചില്ല് ബലമായി താഴ്ത്താന്‍ ശ്രമിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ആള്‍ക്കാര്‍ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …