Wednesday , September 19 2018
Breaking News
accident

ഉപ്പളയില്‍ ബൈക്കിടിച്ച് വഴിയാത്രക്കാരനായ യുവാവ് മരിച്ചു

ഉപ്പള : ഉപ്പള ഗേറ്റിനു സമീപം ബൈക്കിടിച്ച് വഴിയാത്രക്കാരനായ യുവാവ് മരിച്ചു. ഉപ്പള ഗേറ്റിലെ മൂസ ഹാജി – ബീഫാത്തിമ ദമ്പതികളുടെ മകന്‍ അബ്ദുല്ല എന്ന കാപ്പാട് അബ്ദുല്ല (36) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന അബ്ദുല്ലയെ അമിതവേഗതയില്‍ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അബ്ദുല്ലയെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഭാര്യ : ആയിഷ. സഹോദരങ്ങള്‍ : മൊയ്തീന്‍, അബ്ദു, മറിയമ്മ, ബീവി.

RANDOM NEWS

Death

യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു; മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി

കാഞ്ഞങ്ങാട്: ഒടയഞ്ചാല്‍, നായ്ക്കയം, വെള്ളമുണ്ടയിലെ പരേതനായ വാസുദേവന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (22) കുളത്തില്‍ മുങ്ങി മരിച്ചു. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടയിലായിരുന്നു അപകടം. …