Monday , June 25 2018
Breaking News

രോഗബാധിതയായ മാതാവിന്റെ വെപ്രാളം കണ്ടു മനസ്സു തകര്‍ന്ന മകന്‍ മൊബൈല്‍ ടവറില്‍ നിന്നു ചാടി മരിച്ചു

Deathബദിയഡുക്ക: രോഗബാധിതയായ മാതാവിനെ രക്ഷിക്കാന്‍ മാര്‍ഗ്ഗമില്ലാതായതില്‍ ദുഃഖിതനായ യുവാവ് മൊബൈല്‍ ടവറിനു മുകളില്‍ക്കയറിയ ശേഷം താഴേക്കു ചാടി മരിച്ചു.
ബദിയഡുക്ക വിദ്യാഗിരി ബാപ്പുമൂല പട്ടികജാതി കോളനിയിലെ സീതാരാമന്റെ മകന്‍ മനോജ് (17) ആണ് ബുധനാഴ്ച രാത്രി ടവറില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തത്. വീഴ്ചയില്‍ തലപൊട്ടിച്ചിതറി. കൂലിത്തൊഴിലാളിയായിരുന്നു മനോജ്. മാതാവ് ലീല(45) 13 വര്‍ഷമായി ശരീരമാസകലം തളര്‍ന്ന് കിടപ്പിലാണ്. ഇന്നലെ രാത്രി 10 മണിക്ക് ലീലക്കു രോഗം മൂര്‍ച്ഛിക്കുകയും നിലത്തു കിടന്നു പിടയുകയും ചെയ്യുന്നതു കണ്ട് മനോജ് തന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ വീട്ടിലുണ്ടായിരുന്ന ഒരു കുട്ടിയെ ഏല്‍പ്പിച്ച ശേഷം കരഞ്ഞുകൊണ്ട് വീട്ടില്‍ നിന്നിറങ്ങി ഓടുകയായിരുന്നെന്നു പറയുന്നു. ലീലക്ക് അസുഖം കൂടുതലാണെന്നറിഞ്ഞ് അയല്‍ക്കാരും അപ്പോള്‍ വീട്ടിലെത്തിയിരുന്നു. മനോജ് വീട്ടില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി ഓടുന്നതു കണ്ട അവര്‍ അയാള്‍ക്കു പിന്നാലെ ഓടിയെങ്കിലും മനോജ് അതിനിടയില്‍ ടവറില്‍ക്കയറി താഴേക്കു ചാടിയിരുന്നു. വീട്ടില്‍ നിന്നു 150 മീറ്റര്‍ അകലെയായിരുന്നു സംഭവം.മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. പൊലീസ് കേസെടുത്തു. ലീല എന്റോസള്‍ഫാന്‍ രോഗബാധിത ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സഹോദരങ്ങള്‍: കസ്തൂരി, മമത, മധുര, മധുസൂദന.

RANDOM NEWS

Akramam

ആദൂരില്‍ മുഖംമൂടി സംഘം ടെമ്പോഡ്രൈവറേയും സഹായിയേയും അക്രമിച്ച് ഒന്നരലക്ഷം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു

ആദൂര്‍ : കോഴി കൊണ്ടുവരാന്‍ കര്‍ണാടക പുത്തൂരിലേക്ക് ടെമ്പോയില്‍ പോവുകയായിരുന്ന ഡ്രൈവറേയും സഹായിയേയും മര്‍ദ്ദിച്ച് മുഖംമൂടി സംഘം ഒന്നര ലക്ഷം …