Thursday , July 18 2019
Breaking News
Crash

മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍; നഷ്ടപരിഹാരം തേടി ഇന്നും നിയമയുദ്ധത്തില്‍

കാസര്‍കോട്: കാസര്‍കോട്ടുകാരുടെ മനസില്‍ അണയാത്ത കനലുകള്‍ കോരിയിട്ട മംഗലാപുരം വിമാന ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒമ്പതാണ്ട് തികയുന്നു. 2010 മെയ് 22നായിരുന്നു കാസര്‍കോടിനെ ഏറെ വേദനിപ്പിച്ച മംഗലാപുരം വിമാനദുരന്തമുണ്ടായത്.
ജീവനക്കാരടക്കം 166 പേരുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മംഗലാപുരം ബജ്പെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് 812 വിമാനം ബജ്പെ വിമാനത്താവളത്തില്‍ പുലര്‍ച്ചെ ലാന്റിംഗിനൊരുങ്ങവെയാണ് പെട്ടെന്നൊരു ചാഞ്ചാട്ടമുണ്ടായത്. പിന്നെയാകെ തീ വിഴുങ്ങുകയായിരുന്നു. 158 ജീവനാണ് ദുരന്തത്തില്‍ പൊലിഞ്ഞത്.
ദുരന്തമുണ്ടായി ഒമ്പത് വര്‍ഷം തികയുമ്പോഴും മരിച്ചവരുടെ ആശ്രിതര്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ നഷ്ടപരിഹാരമോ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയോ പലര്‍ക്കും ലഭിച്ചിട്ടില്ല. കുടുംബനാഥരെയും മക്കളെയും ഉറ്റവരെയും നഷ്ടപ്പെട്ട വീടുകളും അനാഥരായ കുടുംബങ്ങളും ദുരന്തന്തത്തിന്റെ ബാക്കിപത്രമാണിന്നും. 15 ഓളം കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെ മൃതദേഹാവശിഷ്ടം പോലും ലഭിച്ചില്ല. 103 പുരുഷന്മാരും 32 സ്ത്രീകളും 23 കുട്ടികളുമാണ് ദുരന്തത്തില്‍ മരണപ്പെട്ടത്. ഇതില്‍ 4 കൈക്കുഞ്ഞുങ്ങളുണ്ടായിരുന്നു. മരിച്ചവരില്‍ 58പേര്‍ മലയാളികളായിരുന്നു. ബഹുഭൂരിഭാഗവും കാസര്‍കോട് സ്വദേശികള്‍.  നഷ്ടപരിഹാരം ലഭിക്കാതെ ഇന്നും പല കുടുംബങ്ങളും നിയമയുദ്ധത്തിലാണ്.

RANDOM NEWS

Arrested

കൊലക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് : കൊലക്കേസ് പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പോലീസ് …