Saturday , October 21 2017
Breaking News
Varsha

വിവാഹപ്പന്തലില്‍ നിന്ന് കാമുകനെ തട്ടിക്കൊണ്ടു പോയ റിവോള്‍വര്‍ റാണിക്ക് ഒടുവില്‍ വിവാഹം

ലഖ്‌നൗ: കാമുകനെ സ്വന്തമാക്കാന്‍ തോക്കെടുത്ത റിവോള്‍വര്‍ റാണി വര്‍ഷ സാഹുവിന് ഒടുവില്‍ മാംഗല്യം. വിവാഹപ്പന്തലില്‍ നിന്ന് തോക്ക് ചൂണ്ടി വര്‍ഷ കടത്തിക്കൊണ്ടുപോയ അശോക് യാദവ് ഹമിര്‍പുറിലെ ഒരു ക്ഷേത്രത്തില്‍വെച്ച് ഞായറാഴ്ച വര്‍ഷയുടെ കഴുത്തില്‍ താലി ചാര്‍ത്തി. മെയ് 15ന് യു.പിയിലെ ബുന്ധേല്‍ഗണ്ഡിലെ അശോക് യാദവിന്റെ വിവാഹത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ നടന്നത്. കാമുകനെ സ്വന്തമാക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെവന്നപ്പോഴാണ് വര്‍ഷ തോക്കെടുത്തത്. പ്രണയിച്ച് വഞ്ചിച്ച ശേഷം മറ്റൊരാളെ കല്യാണം കഴിക്കാന്‍ ഒരുങ്ങിയ കാമുകനെ അവര്‍ തൊക്കുചൂണ്ടി വിവാഹപന്തലില്‍ നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. കല്ല്യാണത്തിന് മേളം മുഴങ്ങിത്തുടങ്ങിയപ്പോഴായിരുന്നു വര്‍ഷയുടെ രംഗപ്രവേശനം. തോക്കെടുത്ത് നേരെ കാമുകന്റെ നെറ്റിയില്‍ ചൂണ്ടി കല്ല്യാണത്തിനെത്തിയവരോടായി ഉറക്കെ പ്രഖ്യാപനം ‘കുറച്ച് നാള്‍ മുമ്പുവരെ ഇയാളും ഞാനും പ്രണയത്തിലായിരുന്നു. മറ്റൊരാളുമായുള്ള കല്ല്യാണത്തിന് ഞാന്‍ സമ്മതിക്കില്ല, അതുകൊണ്ട് അശോകിനെ കൊണ്ടുപോവുകയാണ്”. ശേഷം തോക്കിന്‍ മുനയില്‍ കാമുകനെയും തട്ടിയെടുത്ത് വര്‍ഷയുടെ കേന്ദ്രത്തിലേക്ക് വാഹനം ചീറി പാഞ്ഞു.

എട്ട് വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ വക്കോളമെത്തിയശേഷം ബന്ധത്തില്‍ നിന്ന് അശോക് പിന്‍മാറുകയും മറ്റൊരു സ്ത്രീയെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇയാളെ കണ്ടെത്താന്‍ പല രീതിയില്‍ വര്‍ഷ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ അശോക് മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വിവരം മനസിലാക്കിയ വര്‍ഷ വിവാഹപ്പന്തലില്‍ നിന്ന് അശോകിനെ കടത്തിക്കൊണ്ട് പോകുകയായിരുന്നു. ഈ ദിവസം സഫലമാകാന്‍ ഞാന്‍ ഒരുപാട് കാത്തിരുന്നുവെന്ന് വര്‍ഷ പറഞ്ഞു. ‘ആദ്യം ഞാന്‍ വിവാഹപന്തലില്‍ നിന്ന് അശോകിനെ കടത്തിക്കൊണ്ട് വന്നു. പിന്നീട് അശോക് ജയില്‍ മോചിതനാകാന്‍ കാത്തിരുന്നു. ജൂലൈ 7നാണ് വവാഹത്തിന് അശോകിന് ജാമ്യം ലഭിക്കുന്നത്.’ വര്‍ഷ പറഞ്ഞു. വഞ്ചനാക്കുറ്റം ആരോപിച്ച് അശോക് വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അശോക് യാദവിന് ജയില്‍വാസം വേണ്ടിവന്നത്..

RANDOM NEWS

Mohanlal

ഒടിയനിലേക്ക് കുട്ടി ലാലിനെ തേടുന്നു, നിബന്ധനകള്‍ ഇതാണ്

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവരെ അണിനിരത്തി വിഎ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയനില്‍ അഭിനയിക്കാന്‍ അവസരം. 10 …