Monday , June 25 2018
Breaking News

മട്ടന്നൂര്‍ നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി: ഭൂരിപക്ഷം കൂടി

Electionമട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭാ ഭരണം അഞ്ചാം തവണയും എല്‍ഡിഎഫിന്. ആകെയുള്ള 35 വാര്‍ഡുകളില്‍ 28 എണ്ണവും നേടി എല്‍ഡിഎഫ് മിന്നുന്ന വിജയം സ്വന്തമാക്കി. കഴിഞ്ഞ തവണ 21 വാര്‍ഡിലാണ് എല്‍ഡിഎഫ് വിജയിച്ചത്. ഇത്തവണ യുഡിഎഫില്‍ നിന്ന് ഏഴ് സീറ്റ് കൂടി പിടിച്ചെടുത്തു.

ഏഴ് വാര്‍ഡുകളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. കഴിഞ്ഞ തവണ 13 വാര്‍ഡ് നേടിയ യുഡിഎഫിന് ഇതില്‍ ആറെണ്ണം ഇത്തവണ നഷ്ടമായി. ബിജെപി. രണ്ട് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തി. യുഡിഎഫും എല്‍ഡിഎഫും വിജയിച്ച ഓരോ വാര്‍ഡുകളിലാണ് ബിജെപി രണ്ടാമതെത്തിയത്.

നിലവിലെ സഭയില്‍ എല്‍ഡിഎഫിന് 21 ഉം യുഡിഎഫിന് 13 ഉം അംഗങ്ങളാണുണ്ടായിരുന്നത്. 112 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്.
35 വാര്‍ഡുകളിലും എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ എന്‍ഡിഎ 32 വാര്‍ഡിലണ് മത്സരിച്ചത്.

RANDOM NEWS

Aloor

പള്‍സര്‍ സുനിയുടെ വക്കാലത്ത് ആളൂര്‍ ഒഴിഞ്ഞു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ.ആളൂര്‍ ഒഴിഞ്ഞു. പള്‍സര്‍ സുനിയുടെ ആളുകള്‍ ദിലീപുമായി ബന്ധപ്പെട്ട് …