Tuesday , December 12 2017
Breaking News
M-C-Khamarudeen-and-A-Abdulrahman

എം.സി. ഖമറുദ്ദീന്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട്; എ.അബ്ദുല്‍ റഹ്മാന്‍ സെക്രട്ടറി

കാസര്‍കോട്: മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ടായി എം.സി. ഖമറുദ്ദീനെയും ജനറല്‍ സെക്രട്ടറിയായി എ. അബ്ദുല്‍ റഹ്മാനെയും ട്രഷററായി കല്ലട്ര മാഹിന്‍ ഹാജിയെയും തിരഞ്ഞെടുത്തു. വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്ന മുസ്‌ലിം ലീഗ് ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
ഭാരവാഹികള്‍ ആരാകും എന്നത് സംബന്ധിച്ച് ബുധനാഴ്ച രാവിലെ മുതല്‍ ചര്‍ച്ച തുടങ്ങിയിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. ഉച്ചയോടെ കാസര്‍കോട്ടെത്തിയ മജീദും സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയും റിട്ടേണിങ് ഓഫീസര്‍ അബ്ദുല്‍റഹ്മാന്‍ കല്ലായിയും അസി. റിട്ടേണിങ് ഓഫിസര്‍ സി.കെ സുബൈറും നിലവിലുള്ള ജില്ലാ ഭാരവാഹികളും മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറിമാരുമായി മാരത്തോണ്‍ ചര്‍ച്ച നടന്നു. ബുധനാഴ്ച രാത്രിയോടെ കെ.പി.എ.മജീദ് മടങ്ങിയിരുന്നു. അഭിപ്രായ ഐക്യത്തിലെത്താന്‍ പറ്റാത്തതിനാല്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന യോഗം 12 മണി കഴിഞ്ഞാണ് തുടങ്ങിയത്. ഭാരവാഹികളെ സമവായത്തിലൂടെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി സംസ്ഥാന നേതൃത്വം കിണഞ്ഞു ശ്രമിക്കുകയായിരുന്നു.

തുടര്‍ച്ചയായി മൂന്ന് തവണ പ്രധാന ഭാരവാഹിത്വം വഹിച്ചവര്‍ പുതിയ ഭാരവാഹി പട്ടികയില്‍ വരാന്‍ പാടില്ലെന്നാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശമെങ്കിലും മൂന്ന് തവണ ജില്ലാ ജനറല്‍ സെക്രട്ടറി യായി പ്രവര്‍ത്തിച്ച എം.സി ഖമറുദ്ദീന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. ഖമറുദ്ദീന്റെ പേര് ഭാരവാഹി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയും ജനറല്‍ സെക്രട്ടറി ഖമറുദ്ദീനും തുടര്‍ച്ചയായ മൂന്ന് തവണ കാലാവധി പൂര്‍ത്തിയാക്കിയവരാണെങ്കിലും രണ്ടുപേരും മാറി നില്‍ക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല എന്നതായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ചെര്‍ക്കളം അബ്ദുല്ലയെ സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് നിര്‍ദ്ദേശിച്ചതായാണറിയുന്നത്. ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി. ഖമറദ്ദീന്‍ സ്വാഗതം പറഞ്ഞു.

RANDOM NEWS

Kanthapuram

മുഹിമ്മാത്ത് ഗേള്‍സ് ഓര്‍ഫനേജ് പുതിയ ബ്ലോക്ക് ഉദ്ഘാടനം 15ന് കാന്തപുരം നിര്‍വഹിക്കും

പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിനു കീഴില്‍ അനാഥ അഗതി പെണ്‍കുട്ടികളുടെ ഹോസ്റ്റലിനായി നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഡിസംബര്‍ …