Sunday , June 16 2019
Breaking News
Abudhabi

പയസ്വിനി’ കുടുംബ സംഗമവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

അബുദാബി : യു.എ. ഇ യിലെ കാസറഗോഡ് ജിലാ നിവാസികളുടെ കൂട്ടായ്മയായ ‘പയസ്വിനി ‘ വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും അഹല്യ ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. അബുദാബി മുസഫയിലെ അഹല്യ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കേരള സോഷ്യല്‍ സെന്റര്‍ മുന്‍ പ്രസിഡണ്ട് പി.പത്മനാഭന്‍ ഉത്ഘാടനം ചെയ്തു . അഹല്യ മാനേജിങ് ഡയറക്ടേഴ്‌സ് ഓഫിസ് മാനേജര്‍ സൂരജ് പ്രഭാകരന്‍ മുഖ്യാതിഥിയായിരുന്നു പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന ഗംഗാധരന്‍ നായര്‍ക്ക് രക്ഷാധികാരി ദാമോദരന്‍ നിട്ടൂര്‍ സ്‌നേഹോപകരം സമ്മാനിച്ചു. വിദ്യാഭ്യാസ, കലാ – സാംസ്‌കാരിക മേഖലയില്‍ കഴിവ് തെളിയിച്ച പയസ്വിനി കൂട്ടായ്മയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു . പ്രസിഡന്റ് ജയകുമാര്‍ പെരിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി സുനില്‍ പാടി സ്വാഗതവും വേണുഗോപാല്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു. പയസ്വിനിയുടെ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ പരിപാടിയുടെ ഭാഗമായി നടന്നു.

പുതിയ പ്രവര്‍ത്തനവര്‍ഷത്തെ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. ദാമോദരന്‍ നിട്ടൂര്‍, രാജേഷ് കോളിയടുക്കം ( രക്ഷാധികാരി ), ജയകുമാര്‍ പെരിയ( പ്രസിഡണ്ട് ) സുനില്‍ പാടി (സെക്രട്ടറി ) ഉമേഷ്, അനുരാജ് ( ജോയിന്റ് സെക്രട്ടറി ), വേണുഗോപാല്‍ , വിശ്വന്‍ ( വൈസ് പ്രസിഡണ്ട് ) തുളസീധരന്‍ ( ട്രഷറര്‍ ) അനൂപ് (ജോയിന്റ് ട്രഷറര്‍ )

RANDOM NEWS

UAE

വ്രത മാസം വിശ്വാസിയുടെ പാഠശാല :മല്ലിച്ചേരി

ദുബൈ: വ്രതം വെറും പട്ടിണിയല്ലെന്നും കര്‍മവും ത്യാഗവും സഹനവും മറ്റനേകം പരിശീലനവുമുള്ള ആത്മീയ പാഠശാലയാണ് വിശുദ്ധ റമദാനെന്നും ഷാര്‍ജാ ഇന്ത്യന്‍ …