Thursday , December 12 2019
Breaking News

മെഡിക്കല്‍ കോളേജ് നിര്‍മ്മാണം 2020ല്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

Chief-Ministerബദിയടുക്ക: കാസര്‍കോട് മെഡിക്കല്‍ കോളേജ് കെട്ടിട നിര്‍മ്മാണം 2020ഓടെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബദിയടുക്ക ഉക്കിനടുക്കയില്‍ ഞായറാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് ആസ്പത്രി സമുച്ചയത്തിന് ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകുന്നതോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഏറെ പ്രയോജനപ്പെടും. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കുന്ന കാസര്‍കോട്ടെ രോഗികള്‍ക്ക് മെഡിക്കല്‍ കോളേജ് വലിയ ഉപകാരമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആരോഗ്യമേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. കരള്‍, വൃക്ക, കാന്‍സര്‍ രോഗികള്‍ക്ക് ആര്‍ദ്രം പദ്ധതിയിലൂടെ സൗജന്യ ചികിത്സ നല്‍കുന്നതിന് സര്‍ക്കാര്‍ ഒരുക്കങ്ങള്‍ നടത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി കെ.കെ ശൈലജ അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സ്വാഗതം പറഞ്ഞു. പി. കരുണാകരന്‍ എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ സജിത് ബാബു, കാസര്‍കോട് നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു.

RANDOM NEWS

ചെമ്മനാട് പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലെ കൊടുകാര്യസ്ഥതയും അനാസ്ഥക്കെതിരെയും സിപിഐഎം പ്രക്ഷോഭത്തിലേക്ക്

കോളിയടുക്കം : ചെമ്മനാട് പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലെ കൊടുകാര്യസ്ഥതയും അനാസ്ഥക്കതിരെയും സിപിഐ എം പ്രക്ഷോഭത്തിലേക്ക്. സിപിഐ എം ചെമ്മനാട് പഞ്ചായത്ത് …