Sunday , September 15 2019
Breaking News
Youvamorcha-prodishedam

മെഡി.കോളേജ്: തറക്കല്ലിനു രണ്ടു വര്‍ഷം; യുവമോര്‍ച്ച റീത്ത് വെച്ച് പ്രതിഷേധിച്ചു

Youvamorcha-prodishedam

ബദിയഡുക്ക: ഗവ.കോളേജിന്റെ ശിലാസ്ഥാപനത്തിനു രണ്ടു വര്‍ഷം പൂര്‍ത്തിയായ തിങ്കളാഴ്ച ബദിയഡുക്കയില്‍ രണ്ടു സമരങ്ങള്‍ അരങ്ങേറി.
മുഖ്യമന്ത്രി സ്ഥാപിച്ച ശിലാഫലകത്തിന്റെ ചിത്രമടങ്ങിയ ബാനറുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രോഷ പ്രകടനം നടത്തിയ ശേഷം ടൗണ്‍ സര്‍ക്കിളില്‍ വച്ചു ശിലക്കു റീത്തുവച്ചു. അതേ സമയം സമര സമിതി പ്രതിഷേധ യോഗം ചേര്‍ന്ന് രോഷപ്രകടനം നടത്തി. അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മാഹിന്‍ കേളോട്ട്, രവീന്ദ്രന്‍ മാന്യ, എസ്.എന്‍.മയ്യ പ്രസംഗിച്ചു.യുവമോര്‍ച്ചയുടെ പ്രതിഷേധ പരിപാടി സംഘടനാ ജില്ലാ പ്രസിഡണ്ട് പി.ആര്‍.സുനില്‍ ഉദ്ഘാടനം ചെയ്തു. അവിനാശ് റൈ, ഭാസ്‌ക്കരന്‍, അഭിലാഷ് റൈ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Youvamorcha-prodishedam

RANDOM NEWS

Rajmohan-unnithan

ദേശീയപാതയുടെ തകര്‍ച്ച ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും

കാസര്‍കോട് : തകര്‍ന്ന ദേശീയപാത നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഈ മാസം 20നു കാസര്‍കോട് പുതിയ …