Thursday , May 28 2020
Breaking News

മാനസികാരോഗ്യ രംഗത്ത് ശക്തമായ ബോധവല്‍ക്കരണം വേണം. ഡോ. ബിന്ദു സലീം

ദോഹ. നാം ജീവിക്കുന്ന ലോകത്ത് മാനസിക സമ്മര്‍ദ്ധങ്ങളും പ്രയാസങ്ങളും അനുദിനം ഏറി വരികയാണെന്നും സ്ഥിതിഗതികള്‍ വഷളാവാതിരിക്കുവാന്‍ മാനസികാരോഗ്യ രംഗത്ത് ശക്തമായ ബോധവല്‍ക്കരണം വേണമെന്നും പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. ബിന്ദു സലീം അഭിപ്രായപ്പെട്ടു. ലോക മാനസിക ദിനാചരണത്തോടനുബന്ധിച്ച് മീഡിയ പ്‌ളസും ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ സൈക്കോളജിക്കല്‍ ആന്റ് മെന്റല്‍ഹെല്‍ത്ത് ഫസ്റ്റ് എയിഡ് ഫോര്‍ ആള്‍ എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ശാരിരികമായ പ്രശ്‌നങ്ങള്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്നതുപോലെ തന്നെ മാനസിക പ്രയാസങ്ങള്‍ക്കും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കാനായാല്‍ കുറേയേറെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. എന്നാല്‍ മാനസികമായ പ്രാഥമിക ശുശ്രൂഷകള്‍ സംബന്ധിച്ച് സമൂഹത്തില്‍ കാര്യമായ ബോധവല്‍ക്കരണം പരിപാടികള്‍ നടക്കേണ്ടതുണ്ട്. എന്നാല്‍ മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്നതിനുള്ള സൗകര്യങ്ങളൊന്നും നമ്മുടെ സമൂഹത്തിലില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗവണ്‍മെന്റ് തലത്തിലും സ്വകാര്യ തലത്തിലുമുളള സംവിധാനങ്ങള്‍ക്കപ്പുറം സന്നദ്ധ സംഘങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കുമൊക്കെ ഈ രംഗത്ത് ആശാവഹമായ സേവനം ചെയ്യുവാന്‍ കഴിയും.

മാനസിക രോഗികളോടുളള സമൂഹത്തിന്റെ കാഴ്ചപ്പാടും സമീപനവും മാറണം. മാനസിക പ്രയാസമനുഭവിക്കുന്നവരോട് സിംപതി ( അനുകമ്പ) കാണിക്കുന്നതിന് പകരം എംപതിയാണ് വേണ്ടത്. അനാവശ്യമായ ആശങ്കകളും അമിതമായ ഉത്കണ്ഠയുമാണ് മനുഷ്യ ജീവിതത്തെ പലപ്പോഴും സമ്മര്‍ദ്ധത്തിലാഴ്ത്തുന്നത്. ന• നിറഞ്ഞ സമീപനവും പ്രതീക്ഷാനിര്‍ഭരമായ പ്രവര്‍ത്തികളും മിക്ക കേസുകളിലും സമാധാനം പ്രദാനം ചെയ്യും. ലോകത്തെമ്പാടും സംഘര്‍ഷങ്ങളും സമ്മര്‍ദ്ധങ്ങളും സമാധാനപരമായ സഹവര്‍തിത്വത്തിന് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ക്രിയാത്മകവും രചനാത്മകവുമായ മാര്‍ഗങ്ങളിലൂടെ അതിനെ അതിജീവിക്കുവാന്‍ സമൂഹം സജ്ജമാകണമെന്ന് അവര്‍ ഓര്‍മപ്പെടുത്തി.

മനുഷ്യ മനസ്സിന് ഏറെ ശക്തിയുള്ള ഒരു പ്രതിഭാസമാണെന്നും നല്ല ചിന്തകളും വികാരങ്ങളും കൊണ്ട് അതിന്റെ മാറ്റു കൂട്ടാന്‍ പരിശ്രമിക്കമെന്നും അവര്‍ പറഞ്ഞു. ആത്മാര്‍ഥമായ സൗഹൃദങ്ങളും സ്‌നേഹം പങ്കുവെക്കുന്ന കൂട്ടായ്മകളും മാനസികാരോഗ്യം സംരക്ഷിക്കുവാന്‍ ഏറെ സഹായകമാകും. തിരക്ക് പിടിച്ച ലോകത്ത് ഓേേരാരുത്തരും സ്വന്തത്തിന് വേണ്ടി അല്‍പം സമയയം നീക്കിവെക്കേണ്ടത് അത്യാവശ്യമാണ്. ശുഭാപ്തി വിശ്വാസവും വിജയ പ്രതീക്ഷയും ജീവിതത്തിലെ ഏത് പ്രതിസന്ധികളേയും തരണം ചെയ്യുവാന്‍ നമുക്ക് കരുത്ത് പകരണം. മെഡിറ്റേഷനുകളും പ്രാര്‍ഥനകളും ദൈവ വിശ്വാസവുമെല്ലാം മനസിന് കരുത്ത് പകരുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

മനസ്സിന്റെ ശുദ്ധീകരണവും ശാക്തീകരണവും മാനവ സമൂഹത്തിന് പുരോഗമനപരമായ ഊര്‍ജ്ജം പകരുമെന്ന് ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി പറഞ്ഞു. ജീവിത വിശുദ്ധിയും കര്‍മ സാഫല്യവുമാണ് മനസിന് ശാന്തിയും സമാധാനവും നല്‍കുന്നത്. മനുഷ്യരോടും പ്രകൃതിയോടും സമരസപ്പെട്ട് ജീവിക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബജീവിതത്തിലും തൊഴില്‍ രംഗത്തും സുതാര്യവും സത്യസന്ധവുമായ സമീപനങ്ങളാണ് സമാധാനവും ശാന്തിയും നല്‍കുക. മനസിനെ ദുശ്ചിന്തകളാല്‍ മരുപ്പറമ്പാക്കാതെ സ്‌നേഹവും പരിമളവും പരിലസിക്കുന്ന മലര്‍വാടിയാക്കുവാനുള്ള സോദ്ദേശ്യപരമായ പരിശ്രമങ്ങളുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

മീഡിയ പ്‌ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. എം. പി. ഹസന്‍കുഞ്ഞി, അനസ് അബ്ദുല്‍ ഖാദര്‍, ബഷീര്‍ വടകര, റഫീഖ് മേച്ചേരി സംസാരിച്ചു.

RANDOM NEWS

ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് ; 8 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും, വനിത ഉള്‍പ്പെടെ രണ്ടുപേര്‍ വിദേശത്തു നിന്നും വന്നവര്‍ ; രണ്ടുപേര്‍ രോഗമുക്തരായി

കാസര്‍കോട് : ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.രണ്ടു പേര്‍ കോവിഡ് വിമുക്തരായി. മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് …