Sunday , November 18 2018
Breaking News
kodom-Bellur

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ കാലതാമസം ജനങ്ങളോടുള്ള ക്രൂരത: മന്ത്രി മാത്യു ടി തോമസ്.

കാഞ്ഞങ്ങാട് : നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ കാലതാമസം ജനങ്ങളോടുള്ള ക്രുരതയാണന്ന് ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. കോടോം ബേളൂര്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഒടയഞ്ചാലില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. അനന്തമായ കാലതാമസം ഒഴിവാക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. രൂപരേഖ തയ്യാറാക്കുന്നതിലെ പിഴവും ജനങ്ങളുടെ എതിര്‍പ്പും സ്ഥലം ലഭിക്കാത്തതും കരാറുകാരുടെ വീഴ്ചയുമെല്ലാം പദ്ധതി പൂര്‍ത്തിയാക്കുന്നതിന് കാലതാമസമുണ്ടാക്കുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മാത്രമാണ് കാല താമസമുണ്ടാവുന്നത്. സ്വകാര്യ മേഖലയിലെ പദ്ധതികള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു തടസ്സവുമില്ല. ഈ സ്ഥിതി മാറണം. സര്‍ക്കാര്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.

RANDOM NEWS

Accident

പള്ളത്തുമൂലയില്‍ കാര്‍ താഴ്ചയിലേക്കു മറിഞ്ഞു; ഒരാള്‍ ഗുരുതരനിലയില്‍

അഡൂര്‍: പള്ളത്തുമൂലയില്‍ കാര്‍ നൂറു അടി താഴ്ചയിലേക്കു മറിഞ്ഞു. ഓടിച്ചിരുന്ന ആള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കുട്ടി ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന മറ്റു …