Friday , July 10 2020
Breaking News

സാന്ത്വനവുമായി ആരോഗ്യമന്ത്രി ദുരിതാശ്വാസ ക്യാമ്പില്‍ : 106 കുടുംബങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിച്ചു

കാസര്‍കോട് : ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ചാത്തമത്ത് ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. ക്യാമ്പിലുള്ളവരെ ആശ്വസിപ്പിച്ച മന്ത്രി ഏറെനേരം ചിലവഴിച്ചു.

ചെങ്കള വില്ലേജിലെ ചന്ദ്രഗിരി പുഴ കരകവിഞ്ഞ് ഒഴുകി വെള്ളം കയറിയതിനാല്‍ ചേറൂര്‍, ചെങ്കള, ബേവിഞ്ച എന്നീ പ്രദേശങ്ങളിലെ 106 വീടുകളിലുള്ളവരെ ബന്ധുവീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു.

ഇതിനിടെ അരയി പാലത്തിന് മുകളില്‍ നിന്നും കാര്‍ ഒഴുകിപോയി. ചായ്യോത്ത് ബസാറിലെ അബ്ദുല്‍ സമദും ഭാര്യ നജ്മുന്നിസയും സഞ്ചരിച്ച കെ എല്‍ 60 എന്‍ 7973 നമ്പര്‍ ടാറ്റ നെക്‌സണ്‍ കാറാണ് ഒഴുക്കില്‍പ്പെട്ടത്. മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് അരയി പാലം വഴി വാഹന ഗതാഗതം സ്തംഭിച്ചിരുന്നു. ഇതറിയാതെയാണ് വെള്ളമൊഴുകിക്കൊണ്ടിരുന്ന പാലത്തിലൂടെ കാര്‍ മുന്നോട്ടെടുത്തത്. കാര്‍ ഒഴുകുന്നതിനിടെ പാലത്തിന് മുകളിലെ കോണ്‍ക്രീറ്റ് തൂണില്‍ തങ്ങി നിന്നതിനെ തുടര്‍ന്ന് ഒരു കൂട്ടം യുവാക്കള്‍ ജീവന്‍ പണയം വെച്ച് ദമ്പതികളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ കാര്‍ പുഴയിലേക്ക് ഒഴുകി പോയി. കാര്‍ കണ്ടെത്താനായില്ല.--------------

RANDOM NEWS

ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ വിദേശത്തു നിന്നും 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ : 15പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 9) ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്ത് …