Sunday , August 9 2020
Breaking News

മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം മന്ത്രിമാര്‍ സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട് : മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ സംരക്ഷണമില്ലാതെ നശിച്ചു കൊണ്ടിരിക്കുന്ന ദാരുശില്പങ്ങള്‍ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ സന്ദര്‍ശിച്ചു. ദാരുശില്‍പങ്ങളുടെ അവസ്ഥ പുരാവസ്തു വകുപ്പ് മന്ത്രിയുടെയും ടൂറിസം വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ടെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഈ രണ്ട് വകുപ്പുകളും ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ യോജിച്ച് സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കും. ക്ഷേത്രം ഭാരവാഹികളുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യും. ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍ ഒരു മാസം മുന്‍പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് ഈ വിഷയം പുരാവസ്തു, ടൂറിസം വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇ ചന്ദശേഖരന്റെ നിയോജക മണ്ഡലത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍ മേല്‍ക്കൂര ചോര്‍ന്നും കരിപിടിച്ചും നശിച്ചുകൊണ്ടിരിക്കുകയാണ്.
ക്ഷേത്രം അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് മേഖലാ പ്രസിഡണ്ട് സി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു.മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി,കെ കുഞ്ഞിരാമന്‍ എം എല്‍ എ, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ദാമോദരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.വി രാഘവന്‍, മെമ്പര്‍ ഷീബ ഉമ്മര്‍, പുരാവസ്തു ഡയറക്ടര്‍ കെ. ആര്‍ സോന, ഫീല്‍ഡ് അസിസ്റ്റന്‍ഡ് കെ. കൃഷ്ണരാജ്, കണ്‍സര്‍വേഷന്‍ എഞ്ചിനീയര്‍ എസ് ഭൂപേഷ്, അസിസ്റ്റന്‍ഡ് ദേവസ്വം കമ്മീഷണര്‍ വൃന്ദാ പി. കെ., പുരാവസ്തു വകുപ്പ് മന്ത്രി അഡീഷണല്‍ പ്രെവറ്റ് സെക്രട്ടറി കെ.വി ദേവദാസ്, മഡിയന്‍ കൂലോം ചെയര്‍മാന്‍ മാധവന്‍’ മൂലച്ചേരി നായരച്ചന്‍, കുഞ്ഞിക്യഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …