വെള്ളരിക്കുണ്ട്: പ്രതിശ്രുത വരനോടൊപ്പം ഒളിച്ചോടിയ പ്രതിശ്രുത വധു കോടതിയില്‍ നിന്നും വരനോടൊപ്പം പോയി. ഭീമനടി നര്‍ക്കിലക്കാട്ടെ 19കാരിയാണ് അശോകചാല്‍ സ്വദേശിയായ പ്രതിശ്രുത വരനോടൊപ്പം കഴിഞ്ഞ ദിവസം ഒളിച്ചോടിയത്.
ഈ യുവാവുമായി പ്ലസ്ടു പഠനം പൂര്‍ത്തീകരിച്ച പെണ്‍കുട്ടിയുടെ വിവാഹം ഇരുവീട്ടുകാരും ചേര്‍ന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ കല്യാണം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായത്. പിതാവിന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പെണ്‍കുട്ടി പ്രതിശ്രുത വരനോടൊപ്പം പോയതായി കണ്ടെത്തിയത്.
തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരായ ഇരുവരെയും കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതി സ്വന്തം ഇഷ്ടത്തിന് പോകാന്‍ അനുവദിച്ച പെണ്‍കുട്ടി പ്രതിശ്രുത വരനോടൊപ്പം പോവുകയായിരുന്നു.