Friday , July 3 2020
Breaking News

കാണാതായ കുടുംബത്തെ ധര്‍മ്മസ്ഥലയില്‍ കണ്ടെത്തി.

കാഞ്ഞങ്ങാട് : കാണാതായ ദമ്പതികളെയും കുഞ്ഞിനെയും ധര്‍മ്മസ്ഥലയില്‍ കണ്ടെത്തി. പുല്ലൂര്‍ കേളോത്തെ രാകേഷ് (32), ഭാര്യ പൈക്ക സ്വദേശിനി ശില്‍പ (26) മകന്‍ ആദിത്യന്‍ (ആറ്) എന്നിവരെയാണ് അമ്പലത്തറ പോലീസ് ധര്‍മ്മസ്ഥലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച മുതലാണ് ഇവരെ കാണാതായത്. സഹോദരന്‍ കണ്ണന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തെ കണ്ടെത്തിയത്. സഹോദരനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് വീടുവിട്ടതെന്ന് രാകേഷ് പോലീസിനു മൊഴി നല്‍കി.

RANDOM NEWS

കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി തെങ്ങില്‍ കെട്ടിയിട്ട് അക്രമിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി പുഴക്കരയിലെ തെങ്ങില്‍ കെട്ടിയിട്ട് അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര്‍ …