Monday , February 17 2020
Breaking News

മാര്‍ക്ക് ലിസ്റ്റ് വാങ്ങാന്‍ പോയ യുവതിയെ കാണാതായതായി പരാതി

കാഞ്ഞങ്ങാട് : മാര്‍ക്ക് ലിസ്റ്റ് വാങ്ങാന്‍ പോയ യുവതിയെ കാണാതായതായി പരാതി. ബിരിക്കുളം പ്ലാത്തടത്തെ രേവതി (23)യെയാണ് കാണാതായതായി പിതാവ് രാഘവന്‍ വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കിയത്. നീലേശ്വരം സ്വകാര്യ കോളേജില്‍ രണ്ടു വര്‍ഷം മുമ്പ് പഠിച്ചിരുന്നു രേവതി. ഇവിടേക്ക് മാര്‍ക്ക് ലിസ്റ്റ് വാങ്ങാനെന്നും പറഞ്ഞ് ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് പരാതി.

രേവതിയുടെ വിവാഹം കൊല്ലം സ്വദേശിയായ യുവാവുമായി പറഞ്ഞ് ഉറപ്പിച്ചതായും പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RANDOM NEWS

പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 38 ലക്ഷംരൂപയുടെ സ്വര്‍ണ്ണവുമായി കാഞ്ഞങ്ങാട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂര്‍ : 38ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണ്ണവുമായി കാഞ്ഞങ്ങാട് സ്വദേശി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയില്‍. അമ്പലത്തറ സ്വദേശി ഫൈസല്‍ മുഹമ്മദിനെ …