Tuesday , February 19 2019
Breaking News
Football

അര്‍ജന്റീനയുടെ തോല്‍വി: കോട്ടയത്ത് യുവാവിനെ കാണാതായി; ആറ്റില്‍ തിരച്ചില്‍ നടത്തുന്നു

കോട്ടയം: ലോകക്പ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന തോറ്റതില്‍ മനംനൊന്ത് ആത്മഹത്യാക്കുറിപ്പെഴുതിവെച്ച് വീടുവിട്ട യുവാവിന് വേണ്ടി തിരച്ചില്‍ നടത്തുന്നു. കടുത്ത അര്‍ജന്റീന ആരാധകനായ ദിനു അലക്സ് (30)എന്ന യുവാവിനെയാണ് അര്‍ജന്റീന കളി തോറ്റത് മുതല്‍ കാണാതായത്. ഇയാളുടെ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അര്‍ജന്റീന കളിയില്‍ തോറ്റതിനാലാണ് വീടു വിട്ടുപോകുന്നതെന്ന് കത്തില്‍ പറയുന്നുണ്ട്.

ദിനുവിനെ കാണാതായതിന് പിന്നാലെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വിവിധയിടങ്ങളില്‍ പരിശോധന നടത്തി. വരികയാണ്. ഇതോടൊപ്പം, ഫയര്‍ഫോഴ്സ് മീനച്ചിലാറ്റിലും തിരച്ചില്‍ നടത്തുന്നുണ്ട്. മീന്നച്ചിലാറിനോട് ചേര്‍ന്നു കിടക്കുന്ന അറുമാനൂര്‍ എന്ന സ്ഥലത്താണ് ദിനുവിന്റെ വീട്. അതുകൊണ്ട് തന്നെ പുഴയില്‍ ചാടിയിരിക്കാം എന്ന സംശയത്തെ തുടര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ നടത്തുന്നത്. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇയാള്‍ പുഴയുടെ ഭാഗത്തേക്ക് പോയതായി കണ്ടെത്തിയിരുന്നു.

RANDOM NEWS

Kottiyoor-accused

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവ്

തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. കൊട്ടിയൂരില്‍ …