തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എം.രാജഗോപാലന്‍ എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും വിവിധ പദ്ധതികള്‍ക്കായി 6,34,370 രൂപ അനുവദിച്ചു.
നീലേശ്വരം മുന്‍സിപ്പാലിറ്റിയില്‍ സെന്റ് ആന്‍സ് എയുപിഎസില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിനായി ലാപ്ടോപും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനായി 1,42,220 രൂപയും പിലിക്കോട് ഗ്രാമപഞ്ചായത്തിലെ പൊള്ളപോയില് എഎല്‍പിഎസില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിനായി ലാപ്ടോപും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനായി 71110 രൂപയും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ജിഎഫ്വിഎച്ച്എസ്എസില് സ്മാര്‍ട്ട് ക്ലാസ് റൂമിനായി ലാപ്ടോപും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനായി 1,42,220 രൂപയും തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ചന്തേര ഇസത്തുല്‍ ഇസ്ലാം എഎല്‍പി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിനായി ലാപ്ടോപും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനായി 1,42,220 രൂപയും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഗവ. വെല്‍ഫെയര്‍ യുപി സ്കൂളില്‍ മള്‍ട്ടി ഓപ്ഷന് പ്രിന്റര്‍ വാങ്ങുന്നതിനായി 12,000 രൂപയും ഈസ്റ്റ് എളേരി കണ്ണിവയല്‍ ടിടിഐയില്‍ ലാപ്ടോപുകള് വാങ്ങുന്നതിനും ഇന്‍സ്റ്റലേഷനുമായി 1,24,600 രൂപയും അനുവദിച്ചു. മൊത്തം 6,34,370 രൂപയുടെ ഈ പദ്ധതികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഭരണാനുമതി നല്കി.
പി.ബി അബ്ദുള്‍ റസാഖ് എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നു 16.56 ലക്ഷം അനുവദിച്ചു
മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ പി.ബി അബ്ദുള്‍ റസാഖ് എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും വിവിധ പദ്ധതികള്‍ക്കായി 16.56 ലക്ഷം രൂപ അനുവദിച്ചു.
പുത്തിഗെ ഗ്രാമപഞ്ചായത്തിലെ പാടലടുക്കബാപ്പാലിപൊന്നം റോഡ് ടാറിംഗിന് നാലു ലക്ഷം രൂപയും കുമ്പള ഗ്രാമപഞ്ചായത്തിലെ കുട്ട്യാന് വളപ്പ് ലക്ഷംവീട് കോളനി റോഡ് കോണ്‍ക്രീറ്റിംഗിന് 2,06,000 രൂപയും, മഞ്ചലടുപ്പ്പിലിന്ങ്കുരി റോഡ് കോണ്‍ക്രീറ്റിംഗിന് നാലു ലക്ഷംരൂപയും പൈവളിഗെ ഗ്രാമപഞ്ചായത്തിലെ പെര്മുദകമ്പാര് ടെമ്പിള്‍ റോഡ് ടാറിംഗിന് നാലുലക്ഷം രൂപയും മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ മച്ചമ്പാടിജലാലിയ നഗര്‍ ഡ്രൈനേജ് പദ്ധതിക്കായി 2.5 ലക്ഷം രൂപയും അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഭരണാനുമതി നല്കി.