Tuesday , June 18 2019
Breaking News
Kudumbasree-report

പട്ടികവര്‍ഗ്ഗ കോളനികളുടെ സൂക്ഷ്മ തല പങ്കാളിത്ത ആസൂത്രണരേഖ സമര്‍പ്പിച്ചു

Kudumbasree-report

കാസര്‍കോട് : ജില്ലയിലെ 30 ഗ്രാമപഞ്ചായത്തുകളിലെ പട്ടികവര്‍ഗ്ഗ കോളനികളില്‍ സര്‍വ്വേ നടത്തി കുടുംബശ്രീ ജില്ലാ മിഷന്‍ തയ്യാറാക്കിയ സൂക്ഷ്മതല പങ്കാളിത്ത ആസൂത്രണ റിപ്പോര്‍ട്ട് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്തു പ്രസിഡണ്ടുമാര്‍ക്ക് കൈമാറി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്കയില്‍ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഏറ്റുവാങ്ങിയ രേഖ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്ക് കൈമാറി. ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനികളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യാനും വാര്‍ഷിക പദ്ധതികള്‍ക്ക് രൂപം നല്‍കാനും രേഖ ഉപകരിക്കും. 30 ഗ്രാമപഞ്ചായത്തുകളിലെ പട്ടികവര്‍ഗ്ഗ കോളനികളിലെ 716 ഊരുകളില്‍ ഭവന സന്ദര്‍ശനം നടത്തിയാണ് സമഗ്ര പങ്കാളിത്ത ആസൂത്രണ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പട്ടിക വര്‍ഗ്ഗക്കാരായ ആനിമേറ്റര്‍മാരെ തെരെഞ്ഞെടുത്ത് പരിശീലനം നല്‍കിയാണ് ഊരുതലത്തില്‍ വീടുകളില്‍ സര്‍വ്വെ നടത്തിയത്. രണ്ട് ദിവസം ഊരുകളില്‍ താമസിച്ച് ഊരുമൂപ്പന്റെ സാന്നിധ്യത്തില്‍ കോളനിവാസികള്‍ ഒരിടത്ത് കൂടിയിരുന്ന് കോളനിയുടെ വിവിധ തരത്തിലുളള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പ്രശ്‌ന പരിഹാരങ്ങളും നിര്‍ദ്ദേശിച്ചു. സോഷ്യല്‍ മാപ്പിംഗ്, തൊഴില്‍ മാപ്പിംഗ്, കാലാവസ്ഥാ മാപ്പിംഗ് എന്നിവ ഉള്‍പ്പെടുത്തിയാണ് ഊരുതല റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ വിവരങ്ങള്‍ കുടുംബശ്രീ മിഷന്‍ പഞ്ചായത്തു തലത്തില്‍ ക്രോഡീകരിച്ച് പുസ്തക രൂപത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്ക് കൈമാറിയത്. ജില്ലാ തലത്തിലും സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.

RANDOM NEWS

award

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു

കാസര്‍കോട് : കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ മേഖലകളില്‍ മികച്ച നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് വരണാധികാരിയായ ജില്ലാ …