Wednesday , July 18 2018
Breaking News
Prime-Minister

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെട്ടുവെന്ന് മോദി; കോണ്‍ഗ്രസ് വിശദീകരണം നല്‍കണം

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെട്ടുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാക് പ്രതിനിധികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി അവര്‍ വിശദീകരിക്കണമെന്നും ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ മോദി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകണമെന്ന് പാകിസ്താന്‍ ആര്‍മി മുന്‍ ഡയറക്ടര്‍ ജനറല്‍ സര്‍ദാര്‍ അഷ്‌റഫ് റഫീഖ് അഭിപ്രായപ്പെട്ടുവെന്ന വെളിപ്പെടുത്തലിനെക്കുറിച്ചും മോദി വിശദീകരണം ആവശ്യപ്പെട്ടു.

പാക് പ്രതിനിധികളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മണിശങ്കര്‍ അയ്യര്‍ തന്നെ നീച് എന്ന് വിശേഷിപ്പിച്ചത്. മണിശങ്കര്‍ അയ്യരുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയെപ്പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നുവെന്ന് മോദി അവകാശപ്പെട്ടു.

പാക് ഹൈക്കമ്മീഷണര്‍, മുന്‍ വിദേശകാര്യമന്ത്രി, മുന്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തതെന്ന് മോദി ആരോപിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയാണ് നടന്നത്. തൊട്ടുത്ത ദിവസം മണിശങ്കര്‍ അയ്യര്‍ തന്നെ നീച് എന്ന് വിശേഷിപ്പിച്ചത് ഗൗരവതരമായ കാര്യമാണ്. ഒരു വശത്ത് പാക് ആര്‍മിയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഇടപെടുകയും മറുവശത്ത് പാക് പ്രതിനിധികള്‍ മണിശങ്കര്‍ അയ്യരുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തുകയും ആയിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. യഥാര്‍ഥത്തില്‍ എന്താണ് നടന്നതെന്ന് ജനങ്ങളോട് കോണ്‍ഗ്രസ് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RANDOM NEWS

CPT

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ജില്ലയില്‍ സ്ഥാപിക്കണം : സിപിടി കേരള

കാഞ്ഞങ്ങാട് : കേരളത്തിന് അനുവദിച്ച ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കാസര്‍കോട് ജില്ലയില്‍ പെരിയ കേന്ദ്രസര്‍വ്വകലാശാലയോടനുബന്ധിച്ച് യാഥാര്‍ത്യമാക്കണമെന്ന് …