Sunday , September 15 2019
Breaking News
Mohanlal

ചെന്നൈ പ്രളയത്തില്‍ അകപ്പെട്ടതിന്റെ നടുക്കങ്ങള്‍ കുറിച്ച് ലാലേട്ടന്‍

Mohanlal

ചെന്നൈ പ്രളയത്തില്‍ അകപ്പെട്ടതിന്റെ നടുക്കങ്ങള്‍ രേഖപ്പെടുത്തി മോഹന്‍ലാലിന്റെ ബ്ലോഗ്. പ്രളയ സമയത്ത് ഒരാഴ്ചയോളം െൈചന്നയിലെ തന്റെ വീട്ടില്‍ കഴിച്ചുകൂട്ടിയ നിമിഷങ്ങളാണ് താരം ബ്ലോഗില്‍ കുറിച്ചത്. മലയാളികള്‍ തന്നെ സൂപ്പര്‍ സ്റ്റാറെന്ന് വിശേഷിപ്പിക്കുന്നു. അമാനുഷികമായ പല കാര്യങ്ങളും താന്‍ സിനിമയില്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരാഴ്ച ചുറ്റിലും ചൂഴ്ന്ന് നിന്ന വെള്ളത്തിന് നടുവില്‍ ഒന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോഴാണ് താന്‍ എത്രമേല്‍ നിസാരനാണെന്ന് മനസിലായതെന്നും ബ്ലോഗില്‍ ലാല്‍ പറയുന്നു.

വെള്ളപ്പൊക്കത്തിന്റെ ദുരിതത്തില്‍ പെട്ടുപോയപ്പോള്‍ ആളുകളിലെ മനുഷ്യത്വം പുറത്തുവന്നത് കണ്ടു. സമൂഹത്തില്‍ സാമ്പത്തികമായും സാമൂഹികമായും വ്യത്യസ്ത തലത്തിലുള്ള മനുഷ്യര്‍ ഒരിമിക്കുന്ന കാഴ്ച കണ്ട് സന്തോഷിച്ചു. തന്റെ പ്രിയ നഗരമായ ചെന്നൈയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ദു:ഖം രേഖപ്പെടുത്തിയ ലാല്‍ ‘ഒരു മഴത്തുള്ളിയുടെ ശക്തി പോലും മനുഷ്യനില്ല’ എന്ന പാഠമാണ് പ്രളയം നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ചെന്നൈയിലെ പ്രളയക്കാഴ്ച കണ്ട്‌ ൈഹദരാബാദിലെത്തിയ താന്‍ രാത്രി കൊച്ചിയിലും തിരുവനന്തപുരത്തും നിര്‍ത്താതെ മഴ പെയ്യുന്നത് സ്വപ്നം കണ്ടെന്നും പറഞ്ഞാണ് ബ്ലോഗം അവസാനിപ്പിക്കുന്നത്.

RANDOM NEWS

cINEMA

പ്രണയമീനുകളുടെ കടല്‍ ആദ്യ ടീസര്‍ പുറത്ത്

കമല്‍ സംവിധാനം ചെയ്യുന്ന വിനായകന്‍ ചിത്രം ‘പ്രണയ മീനുകളുടെ കടലി’ന്റെ ടീസര്‍ പുറത്തിറങ്ങി. വിനായകന്റെ കഥാപാത്രം കടലില്‍ സ്രാവുകളെ വേട്ടയാടുന്ന …