Saturday , January 20 2018
Breaking News
Moideenkunhi

മൊയ്തീന്‍ ദുരിത കിടക്കിയിലായിട്ട് 25 വര്‍ഷം; പാതി വഴിയിലായ വീട് നോക്കി നെടുവീര്‍പ്പിടുന്നു

കാസര്‍കോട്: ചൂരിയിലെ പണി പൂര്‍ത്തിയാത്ത വീട്ടിലെത്തിയപ്പോള്‍ തന്നെ അവിടത്തെ കാഴ്ച കണ്ട് മനസ് തളര്‍ന്നു.. മൊയ്തീന്‍ കുഞ്ഞിപ്രായം 57 ലേക്ക്. പണി പൂര്‍ത്തിയാകാത്ത മൂന്നു മുറി. അകത്ത് കടന്നപ്പോള്‍ തന്നെ മരുന്നുകളുടെ മണം. മുന്‍വശത്തെ ചെറിയ കട്ടിലില്‍ തളര്‍ന്ന് കിടക്കുകയാണ് മൊയ്തീന്‍ കുഞ്ഞി.. ഉറങ്ങുന്നില്ലെന്നുറപ്പിച്ചു.. അയാള്‍ക്കരികില്‍ എത്തി. കൈയ്യില്‍ തൊട്ടു.. ഈ വീടിന്റെ അടുക്കള ഭാഗം എന്ന് തോന്നിപ്പിക്കുന്ന ഒരു മുറിയില്‍ നിന്ന് ഭാര്യ ഹാജറ കട്ടിലിനരികിലെത്തി. വിതുമ്പലയോടെ നിന്നു. ജീവിതത്തെ തല്ലി കെടുത്തിയ സംഭവം നടന്നത് 1993 ജൂണ്‍ 18ന് രാവിലെയായിരുന്നു. പതിവ് പോലെ ജോലിക്കിറങ്ങി.ചൂരിയില്‍ നിന്ന് ടൗണിലേക്ക് പോകുന്ന ഒരു ഓട്ടോയില്‍ കയറി. ഡ്രൈവറും മറ്റ് രണ്ട് യാത്രക്കാരുമാണ് ഓട്ടോ യില്‍. കുറച്ച് കഴിഞ്ഞതേയുള്ളു പിന്നില്‍ നിന്നുമെത്തിയ സ്വകാര്യ ബസ് ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചു കഴിത്തിരുന്നു.മൊയ്തീന് കണ്ണുതുറന്നപ്പോള്‍ ആശുപത്രി കിടക്കയില്‍. ശരീരം അനക്കാന്‍ കഴിയാത്ത വേദന. പിന്നീടാണ് അറിയുന്നത് അപകടത്തില്‍ ഒരു യുവാവ് മരിച്ചെന്ന്.മറ്റുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. തൊഴിലാളിയായ മൊയ്തീന് ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നീട് മംഗ്‌ളൂരു ആശുപത്രിയിലും അവിടെ നിന്നും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികില്‍സിച്ചു.കൈയ്യിലുണ്ടായിരുന്നതെല്ലാം തീര്‍ന്നപ്പോള്‍ മറ്റുള്ളവര്‍ സഹായിച്ചും ചികില്‍സ നടത്തി.ഭാര്യ ഹാജറയും രണ്ട് പറക്കമുറ്റാത്ത മക്കളായ റാബിയയും റാഷിദും ഇനി തൊഴില്‍ എടുക്കാന്‍ പറ്റാത്ത വിധം ശരീരം മുഴുവനും തളര്‍ന്നിരുന്നു. യൗവ്വനത്തിന്റെ ഒരു മുഴുവനും ദാ.കട്ടിലില്‍ ചെലവഴിച്ചുകഴിഞ്ഞു.ജനറല്‍ ആശുപത്രിയിലും ചികില്‍സിച്ചു. എന്നേ നോക്കാന്‍ തന്നെ ഒരാള്‍ വേണം. മകന്‍ റാഷിദ് ഇപ്പോള്‍ ചെറിയ ജോലിക്ക് പോകുന്നതിനാല്‍ കഴിഞ്ഞ് പോകുന്നു. മകളെ പലരും സഹായിച്ച് കെട്ടിച്ചയച്ചു. മരിക്കുന്നതിന് മുമ്പ് സ്വന്തമായി ഒരു വീട് വേണമെന്ന സ്വപ്നം ഉണ്ടായിരുന്നു.പലരും സഹായിച്ചും അപകടത്തില്‍ കിട്ടിയ ചെറിയ ഇന്‍ഷുറന്‍സ് തുക കൊണ്ടും ഒന്നര സെന്റ് സ്ഥലം വാങ്ങി. മധൂര്‍ പഞ്ചായത്ത് വീട് അനുവദിച്ചു. പക്ഷേ. മൂന്ന് മുറി ഇനിയും പണിയേറേ ബാക്കിയുണ്ട്. കുടിവെളളത്തിന് ബുദ്ധിമുട്ടായപ്പോള്‍ മകളുടെ കൈയ്യിലുണ്ടായിരുന്ന സ്വര്‍ണം വാങ്ങി പണയപ്പെടുത്തി ചെറിയൊരു കിണര്‍ കുഴിക്കുകയാണ്. അതിന്റെ പണിയും ബാക്കിയുണ്ട്. എന്റെ കണ്ണടയ്ക്കുന്നതിന് മുമ്പ് ഇതെല്ലാം ഒന്ന് പൂര്‍ത്തിയായി കിട്ടുമോ..? ദുരിത കിടക്കയില്‍ നിന്ന് മൊയ്തീന്‍ ചോദിക്കുന്നു. മരുന്നിന് നല്ലൊരു തുകയും വേണം. മൊയ്തീന്റ യും ഹാജറയുടെയും ദുരിതം തീരുന്നില്ല. ഇവരുടെ ദുരിതം കണ്ട് ആരെങ്കിലും സഹായിക്കാന്‍ മുന്നോട്ട് വരുമെന്ന പ്രതീക്ഷയില്‍ മൊയ്തീന്‍ കട്ടിലില്‍ തളര്‍ന്നു കിടക്കുന്നു ശരീരം പോലെ മനസ്സും.

മൊയ്തീന്‍ കുഞ്ഞിയുടെ നമ്പര്‍: 9249381436.

RANDOM NEWS

Pinaray

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; 17,22,000 രൂപ വിതരണം ചെയ്തു

കാസര്‍കോട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 147 പേര്‍ക്കായി 17,22,000 രൂപ വിതരണം ചെയ്തു. കാസര്‍കോട് താലൂക്കില്‍ നടന്ന …