Thursday , July 18 2019
Breaking News

80 ലക്ഷം രൂപയുടെ കുഴല്‍പണവുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍

Moneyകാസര്‍കോട് : കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ ജാക്കറ്റിലാക്കി കടത്തിയ 80 ലക്ഷം രൂപയുടെ കുഴല്‍പണവുമായി മുംബൈ സ്വദേശി പിടിയില്‍. മുംബൈ സ്വദേശി മയൂര്‍ ഭാരത് ദേശ്മുഖ് (23) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ നിന്നാണ് പണം പിടികൂടിയത്. കോഴിക്കോട്ടെ ഒരു സംഘത്തിന് കൈമാറാനാണ് പണം കൊണ്ടുവരുന്നതൈന്ന് പിടിയിലായ യുവാവ് വെളിപ്പെടുത്തിയതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പിടികൂടിയ പണം ആദൂര്‍ പോലീസിന് കൈമാറും.

ബസില്‍ മദ്യം കടത്തുന്നതിനെതിരെ പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായാണ് കുഴല്‍ പണം പിടികൂടാന്‍ കഴിഞ്ഞത്. ഒരു മാസം മുമ്പ് ബംഗളൂരുവില്‍ നിന്നും ബസില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 45 ലക്ഷം രൂപയുടെ കുഴല്‍ പണവും എക്സൈസ് അധികൃതര്‍ പിടികൂടിയിരുന്നു.

എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ പി വി രാമചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ്‌കുമാര്‍, സുജിത്ത് ടി വി, പ്രഭാകരന്‍ എം എ, വിനോദ് കെ, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് പിടികൂയി സംഘത്തിലുണ്ടായിരുന്നത്.

RANDOM NEWS

Arrested

കൊലക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് : കൊലക്കേസ് പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പോലീസ് …