Wednesday , June 26 2019
Breaking News
murder

അമ്മ മൂന്ന് മക്കളെ സെപ്റ്റിക് ടാങ്കില്‍ എറിഞ്ഞു കൊന്നു

ഭഗല്‍പ്പുര്‍: മൂന്ന് മക്കളെ അമ്മ സെപ്റ്റിക്ക് ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തി. ബിഹാറിലെ ഭഗല്‍പുരില്‍ ആണ് സംഭവം. മക്കളെ കൊന്നശേഷം സെപ്റ്റിടാങ്കിലേക്ക് ചാടാന്‍ ശ്രമിച്ച വീട്ടമ്മ ബന്ധുവിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് രക്ഷപ്പെട്ടു. ദാമ്പത്യ പ്രശ്‌നങ്ങളാണ് യുവതിയെ കൊണ്ട് ഈ ക്രൂരത ചെയ്യിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നും, നാലും വയസുള്ള ആണ്‍കുട്ടികളും, രണ്ട് വയസുള്ള പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്.
മദ്യപാനിയായ ഭര്‍ത്താവ് വെള്ളിയാഴ്ച്ച രാത്രി യുവതിയെ മര്‍ദിച്ചിരുന്നു. ഇതില്‍ മനംനൊന്ത യുവതി കുട്ടികളെ സെപ്റ്റിക്ക് ടാങ്കിലേക്ക് എറിഞ്ഞശേഷം ചാടന്‍ ശ്രമിച്ചു. ഇത് കണ്ട ബന്ധു ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപവാസികളെത്തി യുവതിയെ രക്ഷപ്പെടുത്തി. പക്ഷേ അപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവിനെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

RANDOM NEWS

Fire

കാസര്‍കോട് മെഹ്ബൂബ് തിയേറ്റര്‍ കോംപ്ലക്‌സില്‍ തീ പിടുത്തം

കാസര്‍കോട് : കാസര്‍കോടിലെ മെഹ്ബൂബ് തിയേറ്റര്‍ കോംപ്ലക്‌സില്‍ തീ പിടുത്തം. ഞായറാഴ്ച വൈകുന്നേരം 5:30ഓടെയാണ് തീപിടിത്തം ഉണ്ടായത്.നാട്ടുകാരും അഗ്‌നിസുരക്ഷാ സേനയും …