Sunday , June 24 2018
Breaking News
M-P

കുമ്മനത്തെ അമിത് ഷാ പെരുവഴിയിലാക്കി -പി.കരുണാകരന്‍ എം.പി

കാസര്‍കോട്: ജനരക്ഷായാത്രയുമായി ഇറങ്ങിയ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ദേശീയ പ്രസിഡന്റ് അമിത് ഷാ പെരുവഴിയിലാക്കിയെന്ന് സി.പി.എം നേതാവ് പി.കരുണാകരന്‍ എം.പി. പിണറായിയിലൂടെ നടക്കാന്‍ താനുമുണ്ടാകുമെന്നാണ് അമിത് ഷാ പറഞ്ഞത്. ദേശീയമാധ്യമങ്ങളെല്ലാം അത് റിപ്പോര്‍ട്ട് ചെയ്യാനായി കാത്തുനിന്നു. പക്ഷേ, പ്രധാനമന്ത്രി വിളിച്ചെന്നുപറഞ്ഞ് ഷാ ഡെല്‍ഹിക്ക് പോയി. കുമ്മനം പെരുവഴിയിലായി. ഈ യാത്ര ഇനി എങ്ങനെ പൂര്‍ത്തിയാക്കും ? തിരുവനന്തപുരംവരെ എത്തിക്കേണ്ടേ ഇത് ? സംഘപരിവാര്‍ -ബി.ജെ.പി. ഭീകരതയ്ക്കും കുപ്രചാരണത്തിനുമെതിരേ സി.പി.എം. കാസര്‍കോട്ട് നടത്തിയ ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് കരുണാകരന്‍ ചോദിച്ചു.

മലയാളത്തില്‍ പറഞ്ഞാല്‍ കേരളത്തില്‍ ബി.ജെ.പി. വളരില്ലെന്ന് കണ്ടാണ് ഹിന്ദിയും ഇംഗ്ലീഷും അറിയാവുന്നവരെ ഇറക്കിയത്. അതും ചെലവായില്ല. ജനരക്ഷായാത്ര ജനദ്രോഹയാത്രയായി മാറി. നൂറിലേറെ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിക്കുന്ന യു.പി.യില്‍നിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തില്‍ വന്ന് പറയുകയാണ് നിങ്ങള്‍ യു.പി.യെ കണ്ട് പഠിക്കാന്‍. മുഖ്യമന്ത്രിക്കുപോലും സഞ്ചാരസ്വാതന്ത്ര്യം നല്‍കാത്ത മധ്യപ്രദേശില്‍നിന്ന് വന്നവര്‍ പറയുന്നു കേരളത്തില്‍ ജീവിക്കാന്‍ കഴിയില്ലെന്ന്.
കേരളം ബി.ജെ.പി.ക്കും ആര്‍.എസ്.എസിനും ബാലികേറാ മലയാണ്. അതൊന്ന് മാറ്റിയെടുക്കാന്‍ പറ്റുമോ എന്നാണ് നോക്കുന്നത്. നടക്കാന്‍ പോകുന്നില്ല. വര്‍ഗീയധ്രുവീകരണം കേരളത്തില്‍ ചെലവാകില്ല -അദ്ദേഹം വ്യക്തമാക്കി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം പി.രാഘവന്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന്‍, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., മുന്‍ എം.എല്‍.എ. കെ.വി.കുഞ്ഞിരാമന്‍, ഏരിയാ സെക്രട്ടറി മുഹമ്മദ് ഹനീഫ്, സി.ഐ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ.രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നേരത്തേ പഴയ ബസ്സ്റ്റാന്‍ഡില്‍നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനവും ഉണ്ടായിരുന്നു.

M-P-1

RANDOM NEWS

Rajatham

കാസര്‍കോട് ജില്ലയ്ക്കുള്ളത് ഒത്തിരിയേറെ വികസന സാധ്യതകള്‍: ഡോ.വി.കെ രാമചന്ദ്രന്‍

കാസര്‍കോട് : വിവിധ മേഖലകളില്‍ ഒത്തിരിയേറെ വികസന സാധ്യതകളാണ് കാസര്‍കോട് ജില്ലയിലുളളതെന്ന് സംസ്ഥാന ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍ …