Wednesday , October 17 2018
Breaking News

എംപി ഫണ്ട് വിനിയോഗം ; ജില്ലയ്ക്ക് മികച്ച നേട്ടം

P-Karunakaran-M-P-1കാസര്‍കോട് : എം.പി.മാരുടെ പ്രാദേശിക വികസന പദ്ധതിയില്‍ കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ 18 കോടിയോളം രൂപ ചെലവഴിച്ച് 95% പൂര്‍ത്തീകരണം നടന്ന തായി പി.കരുണാകരന്‍ എം.പിയുടെ പ്രാദേശിക വികസനനിധിയുടെ അവലോകന യോഗം വിലയിരുത്തി. എം.പി. നിര്‍ദ്ദേശിച്ച 477 പദ്ധതികളില്‍ 374 പ്രവര്‍ത്തികള്‍ക്ക് ഇതിനകം അനുമതി നല്‍കി. 247 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 127 പ്രവര്‍ത്തികളുടെ നിര്‍വ്വഹണം നടന്നു വരുന്നു. ഇതില്‍ 3.3 കോടി രൂപയുടെ പ്രവര്‍ത്തികള്‍ പട്ടികജാതി പട്ടികകവര്‍ഗ്ഗ മേഖലകളില്‍ അനുവദിച്ചിട്ടുണ്ട്.

കാസര്‍കോട് ജില്ലയില്‍ 70ഓളം റോഡ് പ്രവര്‍ത്തികളും, സ്‌കൂളുകള്‍ക്കും വായനശാലകള്‍ക്കുമായി 25 ഓളം കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തികളും, 26 സ്‌കൂളുകള്‍ക്ക് വാഹനവും, 72 സ്‌കൂളുകള്‍ക്ക് കമ്പ്യട്ടറും അനുബന്ധ ഉപകരണങ്ങളും നല്‍കാനുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ട്.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിര്‍വ്വഹണം നടന്നു വരുന്ന പ്രവര്‍ത്തികള്‍ക്ക് ലഭിക്കുവാനുള്ള തുക കേന്ദ്ര സര്‍ക്കാരില്‍ നിന്നും അടിയന്തിരമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. പൂര്‍ത്തിയായ പ്രവൃത്തികളുടെ ബില്ലുകള്‍ അടിയന്തിരമായി തയ്യാറാക്കി നല്‍കുന്നതിനും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ മേഖലകളില്‍ എം.പി നിര്‍ദ്ദേശിച്ച പദ്ധതികളുടെ എസ്റ്റിമേറ്റ് മുന്‍ഗണനാടിസ്ഥാനത്തില്‍ തയ്യാറാക്കി നല്‍കുന്നതിനും കുടിവെള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി പ്രാവര്‍ത്തികമാക്കാനും ജില്ലാ കലക്ടര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.

സംസ്ഥാനത്ത് എം.പി ഫണ്ട് വിനിയോഗത്തില്‍ മികച്ച നേട്ടം കൈവരിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച നിര്‍വ്വഹണ ഉദ്യോഗസ്ഥരെയും എം.പി. അഭിനന്ദിച്ചു. 2019 മാര്‍ച്ചോടെ 100% പുരോഗതി കൈവരിക്കാനാണ് ശ്രമമെും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്ലാനിംഗ് ഓഫീസില്‍ പി.കരുണാകരന്‍ എം.പിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഐ.എ.എസ,് ജില്ലാ പ്ലാനിംഗ് ഓഫീസറുടെ ചുമതല വഹിക്കു നിനോജ് മേപ്പടിയത്ത്, ഫൈനാന്‍സ് ഓഫീസര്‍ സതീശന്‍ കെ. എന്നിവരും വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.

RANDOM NEWS

BJP-District-General-Secretary-Advt.-K-Sreekanth

ശബരിമല ആചാര സംരക്ഷണം: കള്ളക്കേസെടുത്ത പോലീസ് നടപടി അംഗീകരിക്കില്ല; ശ്രീകാന്ത്

ഉദുമ: ശബരിമലയിലെ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി കീഴൂരില്‍ നിന്ന് തൃക്കണ്ണാട്ടേക്ക് നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കള്ളക്കേസ് എടുത്ത പോലീസ് നടപടി …