Wednesday , July 17 2019
Breaking News
MRS

വിജയ തിളക്കത്തില്‍ വെള്ളച്ചാല്‍ എം ആര്‍ എസ്

കാസര്‍കോട് : പത്താംതരം പരീക്ഷയില്‍ തുടര്‍ച്ചയായി 11ാം വര്‍ഷവും 100 ശതമാനം വിജയം കൈവരിച്ച് വിജയഗാഥ തുടരുകയാണ് പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വെള്ളച്ചാല്‍ എം ആര്‍ എസ് . 2008 ല്‍ എസ് എസ് എല്‍ സി ബാച്ച് ആരംഭിച്ചത് മുതല്‍ 2019 വരെ എസ് എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഈ വര്‍ഷം 36 കുട്ടികളാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. 36 പേരും ജയിച്ചു. ഇതില്‍ നാലുപേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് വാങ്ങി. ടി അഭിജിത്ത് , ബി എം അരുണ്‍ , അതുല്‍ കെ അനില്‍, പി എസ് ദേവരാജ് എന്നീ വിദ്യര്‍ത്ഥികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയത്. ബാക്കി മുഴുവന്‍ വിദ്യാര്‍ത്ഥികളും 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയിട്ടുണ്ട്.
2002 ല്‍ ആണ് എം ആര്‍ എസ് പ്രവര്‍ത്തനം ആരംഭിച്ചത്. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളെയാണ് ഇവിടെ പഠിപ്പിക്കുന്നത്. ഇപ്പോള്‍ 183 കുട്ടികള്‍ പഠിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയ്ക്ക് പുറമെ കണ്ണൂര്‍ , കോഴിക്കോട് , വയനാട് , ഇടുക്കി , പാലക്കാട് എന്നീ ജില്ലകളിലെ കുട്ടികളും ഇവിടെ പഠിക്കുന്നു.എം ആര്‍ എസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാം തന്നെ സ്‌ക്കൂളിന് സമീപമുള്ള ഹോസ്റ്റലില്‍ നില്‍ക്കുന്നവരാണ്. ഇവിടെ താമസവും ഭക്ഷണവും സൗജന്യമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം നേടാന്‍ ആവശ്യമായ എല്ലാവിധ സഹായവും പ്രോത്സാഹനവും നല്‍കി അധ്യാപകരും ഒപ്പം ഉണ്ട്. വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസവും കഠിനാധ്വാനബോധവും വളര്‍ത്താന്‍ ഇവര്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ദിവസേനയുള്ള ക്ലാസ്സുകള്‍ക്ക് പുറമെ വൈകുന്നേരം ആറ് മുതല്‍ എട്ടു വരെ സ്‌പെഷ്യല്‍ ക്ലാസ് നല്‍കും.കൂടുതല്‍ കൂടുതല്‍ വിജയഗാഥകള്‍ രചിക്കാന്‍ വെള്ളച്ചാല്‍ എം ആര്‍ എസ് വിദ്യാര്‍ത്ഥികളും അധ്യാപകരും ആത്മസമര്‍പ്പത്തിന്റെ പാതയില്‍ ജൈത്രയാത്ര തുടരുകയാണ.്

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …